ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന്‌ തെളിഞ്ഞു, ചുരുളഴിച്ച് ക്രൈം ബ്രാഞ്ച്


കേണിച്ചിറ സ്വദേശികളായ തങ്കപ്പനും മകന്‍ സുരേഷും ചേര്‍ന്നാണ് മണിയെ കൊലപ്പെടുത്തിയത്. പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ കേസ് വിശദീകരിക്കുന്നു

കല്‍പ്പറ്റ: വയനാട് കേണിച്ചിറയിലെ അതിരാറ്റ്പാടി കോളനിയില്‍ മൂന്ന് വര്‍ഷം മുന്‍പുണ്ടായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കോളനിയിലെ മണി(45) ആണ് മരിച്ചത്. ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് മരണത്തിന്റെ ചുരുളഴിഞ്ഞത്.

കേണിച്ചിറ സ്വദേശികളായ തങ്കപ്പനും മകന്‍ സുരേഷും ചേര്‍ന്നാണ് മണിയെ കൊലപ്പെടുത്തിയത്. കൂലിയെച്ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

കൂലിയെച്ചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല

2016 ഏപ്രില്‍ നാലിനാണ് സംഭവം നടന്നത്. അടയ്ക്കാത്തോട്ടത്തില്‍ മണിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ സമീപത്ത് വിഷക്കുപ്പിയും കണ്ടെത്തിയതോടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹ പരിശോധനയില്‍ വിഷം ഉള്ളിലെത്തിയതല്ല മരണകാരണമെന്നും ശ്വാസംമുട്ടിയാണ് മണി മരിച്ചതെന്നും തെളിഞ്ഞതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലോക്കല്‍ പോലീസ് രണ്ടുവര്‍ഷം കേസ് അന്വേഷിച്ചിട്ടും ഒന്നും തെളിയിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് 2018-ല്‍ ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. മതിയായ സാക്ഷികളെ വിസ്തരിച്ചു, തെളിവ് ശേഖരിച്ചു. മണി പണിയെടുത്തിരുന്ന പ്ലാന്റേഷന്റെ ഉടമയും മകനും സംശയത്തിന്റെ നിഴലിലായി. ഇവരെ കേന്ദ്രീകരിച്ചായിരുന്നു പിന്നീടുള്ള അന്വേഷണം. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കൂലി വര്‍ധനവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

Content Highlights: Kenichira Murder , Tribal man's Murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented