കവിയൂര്‍: കവിയൂര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് കോടതി വീണ്ടും തള്ളി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് നാലാം തവണയും അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. പെണ്‍കുട്ടിയെ അച്ഛനോ കുടുബവുമായി ബന്ധപ്പെട്ടവരോ ആകാം പീഡിപ്പിച്ചതെന്നാണ് നാലാമത്തെ റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നത്.
മരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ചത് അച്ഛന്‍ നാരായണന്‍ നമ്പൂതിരിയാണെന്നായിരുന്നു ആദ്യ മൂന്ന് അന്വേഷണ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നത്. എന്നാല്‍ ഇത് മൂന്നും തള്ളിയതിനെ തുടര്‍ന്നാണ് അച്ഛന്‍ തന്നെ പെണ്‍കുട്ടിയെ പീഡിപ്പിച്ചതാകാനാണ് സാധ്യത എന്ന നിഗമനത്തില്‍ നാലാമത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
2004 സെപ്തംബര്‍ 28നാണ് കവിയൂരില്‍ നാരാണന്‍ നമ്പൂതിരിയെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ മകള്‍ മരിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പീഡനത്തിനിരയായതായി കണ്ടെത്തിയത്.
പെണ്‍കുട്ടിയെ പ്രമുഖ രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ക്ക് കാഴ്ചവെച്ചതിന്റെ മനോവിഷമത്തിലാണ് നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ അത്തരമൊരു കണ്ടെത്തലുണ്ടായിട്ടില്ല.
Content Highlights: Kaviyoor Case, CBI special court rejects the forth investigation report of CBI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..