സവാദ്, അബ്ദുൾ ലത്തീഫ്
കുമ്പള(കാസർകോട്): ബന്തിയോട് ബൈത്തലയിലെ ഷേക്കാലിയെ കാറിൽ സഞ്ചരിക്കവെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. ബൈത്തലയിലെ അബ്ദുൾ ലത്തീഫ് (23), അടുക്കയിലെ സവാദ് (20) എന്നിവരാണ് പിടിയിലായത്.
ഉപ്പളയിലെ അൽത്താഫ് വധം, കഞ്ചാവ് കടത്ത്, തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട അബ്ദുൾ ലത്തീഫെന്ന് പോലീസ് പറഞ്ഞു. ഷേക്കാലിയും ഭാര്യയും കാറിൽ സഞ്ചരിക്കവെ വെടിവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലും ഇദ്ദേഹത്തിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ തകർത്തതിലും ബന്തിയോടുവെച്ച് ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടാക്കിയ സംഘട്ടനത്തിലും രണ്ടുപേരും പ്രതികളാണ്. കുടുംബവഴക്കിനെത്തുടർന്നുണ്ടായ പ്രതികാരമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
ഷേക്കാലിയുടെ മകൻ ടിക്കി അമ്മി എന്ന അമീർ നേരത്തെ അറസ്റ്റിലായിരുന്നു. അമീറുമായി ബന്ധപ്പെട്ട വഴക്കായിരുന്നു അക്രമങ്ങളുടെ തുടക്കം. സംഭവവുമായി ബന്ധപ്പെട്ട് ഇനിയും നാലുപേരെ പിടികിട്ടാനുണ്ട്. അറസ്റ്റിലായവരെ കാസർകോട്ട് കോടതിയിൽ ഹാജരാക്കിയതിനുശേഷം ജില്ലാ ജയിലിലേക്കയച്ചു. കാസർകോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്പെക്ടർ പി. പ്രമോദ്, എസ്.ഐ. എ. സന്തോഷ് കുമാർ, രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights:kasargod bandhiyode shooting case two more accused arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..