'ഞാന്‍ അയല്‍വാസിയെ വെടിവെച്ചിട്ടാണ് വന്നത്.'- ചീമേനി സ്റ്റേഷനിലേക്കെത്തിയ പ്രതി പറഞ്ഞു


പിലിക്കോട്: ചീമേനി പോലീസ് സ്‌റ്റേഷനിലേക്ക് ഞായറാഴ്ച വൈകിട്ട് മുണ്ടും ഷര്‍ട്ടും ധരിച്ച ഒരു ചെറുപ്പക്കാരന്‍ കയറിവരുന്നതുകണ്ടപ്പോള്‍ പോലീസിന് അസാധാരണമായൊന്നും തോന്നിയില്ല. പാറാവുകാരനോട് അയാള്‍ പറഞ്ഞു: 'ഞാന്‍ അയല്‍വാസിയെ വെടിവെച്ചിട്ടാണ് വന്നത്.'

പിലിക്കോട് സോമേശ്വരി ക്ഷേത്രത്തിനടുത്തുള്ള കെ.സി.സുരേന്ദ്രന്‍ എന്ന അറുപത്തഞ്ചുകാരനെ വെടിവെച്ചുവീഴ്ത്തിയ കേസിലെ പ്രതി, അയല്‍വാസി പി.സനല്‍ ആയിരുന്നു അത്. അതോടെ പോലീസിന്റെ മട്ടും ഭാവവും മാറി. ഉടന്‍ ഇയാളെ കസ്റ്റഡിയിലെടുത്തു. വിവരം മേലധികാരികളെ അറിയിച്ചു.

സംഭവം നടന്ന സ്‌റ്റേഷന്‍ പരിധിയായ ചന്തേരയിലെ ഹൗസ് ഓഫീസര്‍ മെല്‍ബിനെയും അറിയിച്ചു.

ഈ സമയം മെല്‍ബില്‍ കൊലപാതകം നടന്ന സ്ഥലത്തായിരുന്നു. ഉടന്‍ അദ്ദേഹം ചീമേനി സ്റ്റേഷനിലേക്ക് കുതിച്ചു.

സനലിനെ കസ്റ്റഡിയില്‍ വാങ്ങി. തോക്ക് കണ്ടെത്താനുള്ള ശ്രമമായി പിന്നീട്. മാപ്പച്ചാല്‍ പുഴയില്‍ കളഞ്ഞുവെന്നാണ് പോലീസിനോടു പറഞ്ഞത്. തോക്ക് ഇയാളുടെ കൈവശമെത്തിയതെങ്ങനെയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

വെടിവെപ്പു നടക്കുമ്പോള്‍ സനല്‍ ട്രാക്ക് സ്യൂട്ടും ടീഷര്‍ട്ടുമാണ് ധരിച്ചിരുന്നതെന്ന് അയല്‍വാസികള്‍ പറയുന്നു. വീട്ടില്‍ പോയി സ്വന്തം ടാക്‌സിയെടുത്താണ് ചീമേനി സ്‌റ്റേഷനിലെത്തിയത്. രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള ചന്തേര സ്‌റ്റേഷനിലേക്കു പോകാതെ സനല്‍ ചീമേനിയിലേക്ക് പോവുകയായിരുന്നു.

Content Highlights: kasaragod murder case accused confession at police station

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented