മാപ്പില്ലാത്ത ക്രൂരത, അണപൊട്ടി ജനരോഷം; ശരണ്യയെ റിമാന്‍ഡ് ചെയ്തു


കണ്ണൂർ തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശരണ്യയെ തയ്യിലെ വീട്ടിലും മൃതദേഹം കണ്ടെത്തിയ കടപ്പുറത്തും പൊലിസ് തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ. ഫോട്ടോ: റിദിൻ ദാമു.

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ ശരണ്യയെ കോടതി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.

ബുധനാഴ്ച രാവിലെ ശരണ്യയുമായി പോലീസ് തയ്യില്‍ കടപ്പുറത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. രാവിലെ വീട്ടിലും കടപ്പുറത്തും എത്തിച്ച് നടത്തിയ തെളിവെടുപ്പ് ഉച്ചയോടെ പൂര്‍ത്തിയായി. കുഞ്ഞിനെ എടുത്തുകൊണ്ടുപോയതും കൊലപ്പെടുത്തിയതും ശരണ്യ പോലീസിനോട് വിശദീകരിച്ചു. ഇതിനിടെ ശരണ്യക്കെതിരെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം അണപൊട്ടി.

ശരണ്യയെ കണ്ട പിതാവ് മകള്‍ക്കെതിരെ പൊട്ടിത്തെറിച്ചു. അയല്‍ക്കാരും സ്ത്രീകളും ശരണ്യയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. സ്ത്രീകളടക്കമുള്ളവര്‍ പ്രതിയെ കണ്ടതോടെ ആക്രോശിച്ചു. ഉച്ചയോടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങിയ പോലീസ് സംഘം വൈകീട്ട് വീണ്ടും പ്രതിയെ തെളിവെടുപ്പിനെത്തിച്ചു.

രണ്ടാംതവണ നടത്തിയ തെളിവെടുപ്പില്‍ ശരണ്യയുടെ കാണാതായ ചെരിപ്പ് കരിങ്കല്‍ഭിത്തികള്‍ക്കിടയില്‍നിന്ന് കണ്ടെടുത്തു. ഇതിനിടെയും നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. യാതൊരു കൂസലുമില്ലാതെ നിസംഗതയായാണ് ശരണ്യ തെളിവെടുപ്പിനെത്തിയത്.

24 മണിക്കൂറിലധികം നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ശരണ്യ പോലീസിനോട് സമ്മതിച്ചത്. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയോടെ പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കാമുകനോടൊപ്പം ജീവിക്കാനായിരുന്ന മകനെ ഇല്ലാതാക്കിയതെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു. കൊലപാതകത്തില്‍ കാമുകനായ യുവാവിന് പങ്കില്ലെന്നും സമ്മതിച്ചിട്ടുണ്ട്.

Content Highlights: kannur thayyil beach baby viyan murder; mother saranya remanded for 14 days

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section




Most Commented