-
തലശ്ശേരി: പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ നവജാതശിശുവിന്റെ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. തലശ്ശേരി സ്റ്റേഡിയം പഴയ ജുമാമസ്ജിദിൽ ശനിയാഴ്ച രാവിലെ നടന്ന പരിശോധനയ്ക്ക് ഫൊറൻസിക് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള നേതൃത്വം നൽകി. മുഴപ്പിലങ്ങാട് എ.കെ.ജി. റോഡിൽ ഹിദായ മസ്ജിദിന് സമീപം അപ്സരാസിൽ ഷഫ്നയും (32) കുഞ്ഞുമാണ് മരിച്ചത്.
തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ 11-നാണ് സംഭവം. ചികിത്സാപ്പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ എടക്കാട് പോലീസിന് പരാതി നൽകിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മരണശേഷം കുഞ്ഞിന്റെ മൃതദേഹ പരിശോധന നടത്തിയിരുന്നില്ല.
തലശ്ശേരി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ, ഇൻസ്പെക്ടർ കെ. സനൽകുമാർ, എസ്.ഐ. എ. രാജേഷ്, തലശ്ശേരി തഹസിൽദാർ വി.കെ. ഷാജി എന്നിവർ സ്ഥലത്തെത്തി. സാമൂഹികപ്രവർത്തകനായ മൊയ്തുവാണ് മൃതദേഹം പുറത്തെടുക്കാൻ സഹായിച്ചത്. കുഞ്ഞിന്റെ ബന്ധുക്കളും എത്തിയിരുന്നു. പ്രസവശേഷം രക്തസ്രാവത്തെ തുടർന്ന് തലശ്ശേരിയിൽനിന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ അമ്മയും കുഞ്ഞും വൈകീട്ടാണ് മരിച്ചത്.
Content Highlights:kannur shafna and new born baby death police exhumed babys body
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..