പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോഴിക്കോട്: അതിവേഗത്തില്‍ വാഹനമോടിച്ചതിന് കണ്ണൂര്‍ സ്വദേശിയായ യുവാവില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് പിഴയീടാക്കിയത് 1,33,500 രൂപ.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുടെ എസ്.യു.വി. കാറിനാണ് പിഴ ഈടാക്കിയത്. ഒരുവര്‍ഷം 89 തവണയാണ് ഈ വാഹനത്തിന്റെ അതിവേഗം കോഴിക്കോട് നോര്‍ത്ത് സോണിന്റെ ക്യാമറയില്‍ പതിഞ്ഞത്. 2022-ല്‍ ജനുവരി അഞ്ചിന് മാത്രം ഏഴുതവണ പിഴയീടാക്കി.
ഒരു പ്രാവശ്യം അതിവേഗത്തിന് പിഴയീടാക്കുന്നത് 1500 രൂപയാണ്. കഴിഞ്ഞദിവസം വാഹനം അപകടത്തില്‍പ്പെട്ടു. ഇന്‍ഷുര്‍ ചെയ്യുന്നതിനായി കമ്പനിയെ സമീപിച്ചപ്പോഴാണ് പിഴയെക്കുറിച്ച് അറിയുന്നത്.
പിഴ അടയ്ക്കാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വാഹനം ബ്ലാക് ലിസ്റ്റില്‍പെടുത്തിയിരുന്നു. തുടര്‍ന്ന് കോഴിക്കോട് ആര്‍.ടി.ഓഫീസില്‍ പിഴ അടയ്ക്കുകയായിരുന്നു.
ഇയാളുടെ വാഹനത്തിന്റെ അതിവേഗം ഏറ്റവും കൂടുതല്‍ ക്യാമറയില്‍ പതിഞ്ഞത് വാളയാര്‍-തൃശ്ശൂര്‍ റോഡിലാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു.
Content Highlights : Kannur native fined rupees 1.33 lakh for over speed driving
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..