പോലീസ് കസ്റ്റഡിയിലുള്ളവർ | Screengrab: Mathrubhumi News
കണ്ണൂര്‍: മാട്ടൂലില്‍ യുവാവിനെ കുത്തിക്കൊന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. മാട്ടൂല്‍ സൗത്ത് സ്വദേശികളായ സാജിദ്, റംഷാദ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വൈകാതെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞദിവസം രാത്രിയാണ് മാട്ടൂല്‍ സ്വദേശി കോളാമ്പി ഹിഷാം കുത്തേറ്റ് മരിച്ചത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും സംഭവം ആസൂത്രിതമല്ലെന്നുമാണ് പോലീസ് പറയുന്നത്.
ഹിഷാമിന്റെ സഹോദരന്റെ പ്രണയവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. കഴിഞ്ഞദിവസം രാത്രി ഈ വിഷയത്തില്‍ മധ്യസ്ഥചര്‍ച്ച നടക്കുന്നതിനിടെ പ്രതികളും ഹിഷാമും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഹിഷാമിനെ കത്തികൊണ്ട് കുത്തുകയുമായിരുന്നു.
പ്രതിയായ റംഷാദിനും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി വിട്ടാല്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
Content Highlights: kannur mattool murder case two in police custody
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..