മരിച്ച ഫാത്തിമ, അറസ്റ്റിലായ പിതാവ് സത്താർ, ഉസ്താദ് ഉവൈസ്
കണ്ണൂര്‍: സിറ്റി നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റില്‍. നാലുവയല്‍ ഹിദായത്ത് വീട്ടില്‍ സത്താര്‍, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.
പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നല്‍കിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോള്‍ ജപിച്ച് ഊതിയ വെള്ളം നല്‍കിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം, പെണ്‍കുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഞായറാഴ്ചയാണ് കണ്ണൂര്‍ സിറ്റി നാലുവയല്‍ ദാറുല്‍ ഹിദായത്ത് വീട്ടില്‍ സത്താറിന്റെ മകള്‍ എം.എ. ഫാത്തിമ പനി ബാധിച്ച് മരിച്ചത്. കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.
Content Highlights: kannur girl fathima death her father and usthad arrested by police
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..