Photo: Screengrab
കൊച്ചി: കലൂരിൽ മത്സ്യത്തൊഴിലാളിയുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അതിനിടെ, കാറിൽ ഉണ്ടായിരുന്ന ജിത്തു, സെബാസ്റ്റ്യൻ എന്നിവർക്കെതിരെ പോലീസ് പോക്സോ കേസും എടുത്തിട്ടുണ്ട്.
ആദ്യഘട്ടത്തിൽ മത്സര ഓട്ടമായിരുന്നു അപകടകാരണം എന്നായിരുന്നോ പോലീസിന്റെ നിഗമനം. എന്നാൽ സിസിടിവി ദൃശ്യങ്ങളും കാറും അടക്കം പരിശോധിച്ചപ്പോഴാണ് കാറിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കാറിൽ രണ്ട് വിദ്യാർഥിനികളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാക്കൾ വ്യാപകമായി സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലായത്.
നിർത്താതെ പോയ കാര്‍ പിന്നീട് നാട്ടുകാരാണ് പിടികൂടിയത്. എന്നാൽ കാർ പിടികൂടുന്ന സമയത്ത് പെൺകുട്ടികൾ കാറിൽ ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ വിദ്യാർഥിനികളെ ഇറക്കിവിട്ടുവെന്ന് വ്യക്തമായത്. വിദ്യാർഥിനികളെ കണ്ടെത്തി നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവർ വ്യാപകമായ സിന്തറ്റിക് ഡ്രഗ്സ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. കാറിൽ നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ വാഹനത്തിലും മറ്റുമല്ലാതെ ഏതെങ്കിലും തരത്തിലുൽ ലഹരി വസ്തുക്കളുടെ വിൽപ്പനയോ ഉപയോഗമോ ഉണ്ടായിട്ടുണ്ടോ എന്ന കാര്യം കൂടി പോലീസ് പരിശോധിക്കുന്നുണ്ട്.
Content Highlights: Kaloor accident - youth booked POCSO case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..