കഠിനംകുളം കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അക്ബർ ഷാ, മനോജ്, രാജൻ, അൻസാർ, മൻസൂർ, അർഷാദ്
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗത്തില്‍ ഗൂഢാലോചനയ്ക്ക് തെളിവ്. ബലാത്സംഗത്തിനിരയായ യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് ഒരാള്‍ മാത്രമാണെന്നും മറ്റുള്ളവരെ ഇവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നുമാണ് കണ്ടെത്തല്‍. കൃത്യമായ ഗൂഢാലോചനയോട് കൂടിയാണ് യുവതിയെ ഇവര്‍ ബലാത്സംഗം ചെയ്തതെന്നും അന്വേഷണത്തില്‍ വ്യക്തമായി.
അറസ്റ്റിലായ രാജന്‍ സെബാസ്റ്റിയനാണ് യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത്. കേസിലെ മറ്റുപ്രതികളെ രാജനാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. മന്‍സൂര്‍ എന്നയാളാണ് യുവതിയെ ആദ്യം അക്രമിച്ചത്. എതിര്‍ത്തപ്പോള്‍ ഇയാള്‍ സിഗരറ്റ് കൊണ്ട് പൊള്ളലേല്‍പ്പിച്ചു. പിന്നീട് മറ്റ് രണ്ട് പേരും യുവതിയെ അക്രമിച്ചു. ഭര്‍ത്താവിന്റെ അറിവോടെയാണ് മറ്റ് പ്രതികളെല്ലാം യുവതിയെ ഒരേസമയം ഉപദ്രവിച്ചത്. ഇതിനിടെ ഒരാളുടെ അടിയേറ്റ് യുവതിയുടെ ബോധം പോയി.
രാജന്‍ സെബാസ്റ്റിയന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി യുവതി നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്നാണ് കൂട്ടബലാത്സംഗത്തില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ബലപ്പെട്ടത്.
അതിനിടെ, കേസില്‍ ഒളിവിലായിരുന്ന നാലാം പ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ ഞായറാഴ്ച രാവിലെ പോലീസിന്റെ പിടിയിലായി. ഞായറാഴ്ച തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തിരുന്നു. വീട്ടമ്മയുടെ ഭര്‍ത്താവിനുപുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്. കഠിനംകുളം സ്റ്റേഷനില്‍വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍. പ്രതികള്‍ക്കെതിരെ ബലാത്സംഗ കേസിന് പുറമേ പോക്‌സോ കേസും മോഷണക്കുറ്റവും ചുമത്തിയിരുന്നു.
Content Highlights: kadinamkulam gang rape case; more details about investigation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..