കഠിനംകുളം കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ അക്ബർ ഷാ, മനോജ്, രാജൻ, അൻസാർ, മൻസൂർ, അർഷാദ്
തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന പ്രതിയും പിടിയിലായി. യുവതിയെ കൊണ്ടുപോയ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷാ (27) യാണ് പിടിയിലായത്. പീഡനത്തിനിരയായ യുവതി പ്രതിയെ തിരിച്ചറിഞ്ഞതിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
അതിനിടെ, നേരത്തെ അറസ്റ്റിലായ പ്രതികളെ കഴിഞ്ഞദിവസം റിമാന്‍ഡ് ചെയ്തു. വീട്ടമ്മയുടെ ഭര്‍ത്താവിനുപുറമേ ചാന്നാങ്കര ആറ്റരുകത്ത് വീട്ടില്‍ മന്‍സൂര്‍ (40), ചാന്നാങ്കര പുതുവല്‍ പുരയിടത്തില്‍ അക്ബര്‍ ഷാ (20), ചാന്നാങ്കര അന്‍സി മന്‍സിലില്‍ അര്‍ഷാദ് (35), വെട്ടുതുറ പുതുവല്‍ പുരയിടത്തില്‍ രാജന്‍ സെബാസ്റ്റ്യന്‍ (62), ചാന്നാങ്കര റാഹത്ത് റോഡില്‍ പുതുവല്‍ പുരയിടം വീട്ടില്‍ മനോജ് (24) എന്നിവരെയാണ് ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തത്. കഠിനംകുളം സ്റ്റേഷനില്‍വച്ച് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു കോടതി നടപടികള്‍.
പ്രതികളുടെപേരില്‍ പോക്‌സോ കേസും
കഠിനംകുളത്ത് ഭര്‍ത്താവിന്റെ ഒത്താശയോടെ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ അമ്മയെ ഉപദ്രവിക്കുന്നതുകണ്ടതായി നാലുവയസ്സുള്ള മകന്‍ പോലീസിന് മൊഴിനല്‍കി. കുട്ടിയുടെ മുന്നില്‍വെച്ചാണ് പീഡനം നടന്നതെന്നതിനാല്‍ പ്രതികളുടെ പേരില്‍ പോക്‌സോ വകുപ്പുപ്രകാരവും കേസെടുത്തു. നാലാംപ്രതി പള്ളിപ്പുറം പുതുവല്‍ പുത്തന്‍വീട്ടില്‍ നൗഫല്‍ ഷായുടെ ഓട്ടോയിലാണ് യുവതിയെ പത്തേക്കറിനുസമീപത്തെ കാട്ടിലെത്തിച്ചത്. പ്രതികളുടെപേരില്‍ കൂട്ടബലാത്സംഗം, പിടിച്ചുപറി കേസുകളും ചുമത്തിയിട്ടുണ്ട്.
വീട്ടമ്മയുടെ വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനയ്ക്കയച്ചു. യുവതിയുടെ ശരീരത്തിലും മുഖത്തും ഉപദ്രവിച്ചതിന്റെ പാടുകളുണ്ട്. രണ്ടുദിവസംമുമ്പ്, പ്രതികളിലൊരാളായ രാജന്‍ വീട്ടിലെത്തി ഭര്‍ത്താവിന് പണം നല്‍കിയതായി ഇവര്‍ മൊഴിനല്‍കി. വ്യാഴാഴ്ച രാത്രിയാണ് ബീച്ചിലേക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് ഭര്‍ത്താവ് യുവതിയെയും രണ്ടുമക്കളെയും കഠിനംകുളത്തെ പരിചയക്കാരന്റെ വീട്ടിലെത്തിച്ച് പീഡനത്തിന് അരങ്ങൊരുക്കിയത്.യുവതിയുടെ കൈയിലുണ്ടായിരുന്ന ആയിരംരൂപയും രണ്ട് മൊബൈല്‍ ഫോണും പ്രതികള്‍ മോഷ്ടിച്ചതായി പോലീസ് പറഞ്ഞു. അതിനാല്‍ മോഷണക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
Content Highlights: kadinamkulam gang rape case; accused noufal arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..