കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് സംസാരിക്കുന്നു (file) | Screengrab: Mathrubhumi News
തിരുവനന്തപുരം: സത്യം പുറത്തുകൊണ്ടുവരാനാണ് നിയമപോരാട്ടം നടത്തുന്നതെന്ന് കടയ്ക്കാവൂര്‍ പോക്‌സോ കേസിലെ ഇരയുടെ അച്ഛന്‍. കുട്ടിയുടെ അമ്മ പറഞ്ഞതെല്ലാം കള്ളമാണെന്നും താനൊരു മോശക്കാരനായ അച്ഛനാണെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയത്.
തനിക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും ഭര്‍ത്താവും രണ്ടാംഭാര്യയുമാണ് ഇതിന് പിന്നിലെന്നും കുട്ടിയുടെ അമ്മ നേരത്തെ ആരോപിച്ചിരുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ല. മകനെ ഭീഷണിപ്പെടുത്തിയായിരിക്കും പരാതി നല്‍കിയത്. മകന് അലര്‍ജിക്കുള്ള മരുന്ന് നല്‍കിയിരുന്നു. പോലീസ് കണ്ടെത്തിയ മരുന്ന് എന്താണെന്നറിയില്ല. പരാതി നല്‍കിയ മകനടക്കം എല്ലാ കുട്ടികളെയും തനിക്ക് തിരികെ വേണം. സത്യം പുറത്തുവരണം. എല്ലാവരും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പോക്‌സോ കേസില്‍ പ്രതിയായി ജയിലിലടച്ച യുവതി കഴിഞ്ഞദിവസമാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഇതിനുപിന്നാലെയാണ് തന്റെ ഭാഗം വിശദീകരിക്കാനായി ഇവര്‍ ഞായറാഴ്ച മാധ്യമങ്ങളെ കണ്ടത്.
Content Highlights: kadakkavur pocso case child's father response to media
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..