Screengrab: Mathrubhumi News
കോട്ടയം: സ്പീക്കറുടെ പി.എ. ചമഞ്ഞ് പണം തട്ടിയ കേസിലെ പ്രതി അറസ്റ്റിൽ. പാലക്കാട് സ്വദേശി പ്രവീൺ ബാലചന്ദ്രനെയാണ് തൃശ്ശൂരിലെ ഫ്ളാറ്റിൽനിന്ന് കോട്ടയം ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഇയാൾ നേരത്തെയും സമാനതട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് കോട്ടയം ഉഴവൂർ സ്വദേശിനിയായ യുവതി തട്ടിപ്പിനെക്കുറിച്ച് സ്പീക്കറെ വിളിച്ചറിയിച്ചത്. സ്പീക്കറുടെ പി.എ. ചമഞ്ഞ് ജല അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് പതിനായിരം രൂപ തട്ടിയെന്നായിരുന്നു യുവതി പറഞ്ഞത്. തുടർന്ന് സ്പീക്കർ തന്നെ ഡി.ജി.പി.്ക്ക് പരാതി നൽകുകയായിരുന്നു. ഇത്തരം തട്ടിപ്പിനെക്കുറിച്ച് സ്പീക്കർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഡി.ജി.പി.യുടെ നിർദേശാനുസരണമാണ് ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ പ്രതിയെ തൃശ്ശൂരിലെ ഫ്ളാറ്റിൽനിന്നാണ് പോലീസ് പിടികൂടിയത്. മുണ്ടക്കയത്തും ഇയാൾ സമാനരീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് വിവരം.നഷ്ടപ്പെട്ടത് ചെറിയ തുകയായതിനാൽ പലരും പരാതിപ്പെട്ടിരുന്നില്ല.
2019-ൽ തിരുവനന്തപുരത്ത് ജോലി തട്ടിപ്പ് നടത്തിയതിനും പ്രവീൺ അറസ്റ്റിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോട്ടയം കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പ് തുടർന്നത്.
Content Highlights:job fraud in kottayam accused arrested from thrissur
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..