പിടിയിലായ കിഷോർ, സുമേഷ്, സുഭാഷ്, സുമോദ്
കോഴിക്കോട്: നല്ലളം ആരീക്കാടിലെ ജുവലറി ഉടമയില്‍നിന്ന് 80 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയില്‍. നിരവധി കേസുകളില്‍ പ്രതിയായ ചെട്ടിപ്പടി കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. കിഷോറിന് പുറമേ സുമോദ്, സുമേഷ്, സുഭാഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
ജനുവരി 13നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജുവലറി ഉടമ കടയടച്ച് പണവും സ്വര്‍ണവും അടങ്ങിയ ബാഗുമായി ഒരു പച്ചക്കറി കടയിലെത്തി സാധനം വാങ്ങുന്നതിനിടയില്‍ ബൈക്കില്‍ സൂക്ഷിച്ച ബാഗ് പ്രതികള്‍ തന്ത്രപൂര്‍വ്വം മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
നഗരത്തിലേ ഒരു ഹോട്ടലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ തോക്കുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടയിലാണ് മോഷണ കേസ് പ്രതികളെക്കുറിച്ചുള്ള സൂചന പോലീസിന് ലഭിച്ചത്. നേരത്തെ സിസിടിവി ദൃശ്യങ്ങള്‍ വഴി ലഭിച്ച വിവരങ്ങളും പ്രതികളിലേക്കെത്താന്‍ പോലീസിനെ സഹായിച്ചു.
മോഷ്ടിച്ച് സ്വര്‍ണം പ്രതികള്‍ വീതിച്ചെടുക്കുകയും ബന്ധുക്കള്‍ക്ക് നല്‍കുകയും ചെയ്തതായി പോലീസ് പറയുന്നു. ഈ സ്വര്‍ണം വിവിധ ജുവലറികളില്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രതികള്‍ വന്‍കിട ഹോട്ടലുകളില്‍ താമസിച്ചതായും ഗോവ, വീഗാലാന്റ് തുടങ്ങിയ വിനോദ കേന്ദ്രങ്ങളിലേക്ക് യാത്ര നടത്തിയതായും പോലീസ് കണ്ടെത്തി. പ്രതികള്‍ വില്‍പന നടത്തിയ സ്വര്‍ണവും ബന്ധുക്കള്‍ക്ക് കൈമാറിയ സ്വര്‍ണവും കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
content highlights; jewellery owner robbery case, four accused arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..