കെ.കേശവൻ, കെ.സെൽവം
നെയ്യാറ്റിന്‍കര: നഗരത്തിലെ ജൂവലറി ഉടമയെ വീട്ടിലെ കിടക്കയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പിന്നാലെ ഭാര്യ ജീവനൊടുക്കി. നെയ്യാറ്റിന്‍കര കോണ്‍വെന്റ് റോഡ്, ഹരിപ്രിയസദനത്തില്‍ നെയ്യാറ്റിന്‍കര കൃഷ്ണന്‍ കോവിലിനു സമീപം വിഷ്ണു ജൂവലറി ഉടമ കെ.കേശവന്‍(53), ഭാര്യ കെ.സെല്‍വം(48) എന്നിവരാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
ചൊവ്വാഴ്ച രാവിലെ ഏകമകള്‍ ഹരിപ്രിയ, അച്ഛന്‍ കിടക്കയില്‍ കിടന്ന് കാലുകളിട്ടടിക്കുന്നതു കണ്ട് അമ്മയെ വിളിച്ചറിയിച്ചു. തുടര്‍ന്ന് ഹരിപ്രിയ ആംബുലന്‍സുകാരെയും ബന്ധുക്കളെയും വിവരമറിയിക്കാനായി ഫോണ്‍ ചെയ്യുന്നതിനിടെ സെല്‍വം വിഷം കഴിക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു.
നാട്ടുകാരും ബന്ധുക്കളും പോലീസും എത്തുമ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. 25 വര്‍ഷം മുന്‍പ് കാലുകള്‍ക്കു ചലനശേഷി നഷ്ടപ്പെട്ട കേശവന്‍, സ്വയം നിയന്ത്രിക്കാവുന്ന വീല്‍ച്ചെയറിന്റെ സഹായത്തോടെയാണ് സഞ്ചരിച്ചിരുന്നത്. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. ശ്രീകാന്ത്, സി.ഐ. സാഗര്‍, എസ്.ഐ. സെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. ബുധനാഴ്ച മൃതദേഹപരിശോധന നടത്തിയ ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് സി.ഐ. സാഗര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..