ജയേഷ്
കോഴിക്കോട്: കുറ്റിച്ചിറയില്‍നിന്ന് 12-ഉം, 10-ഉം, എട്ടും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ആളെ ടൗണ്‍പോലീസ് പിടികൂടി. ചക്കുംകടവ് നായ്പാലം സ്വദേശിയായ ജയേഷ് എന്ന ജബ്ബാറിനെയാണ് പിടികൂടിയത്. ഒക്ടോബര്‍ 26-നാണ് കേസിനാസ്പദമായ സംഭവം.
ട്യൂഷന്‍ ക്ലാസിലേക്ക് പോയ കുട്ടികളെ പ്രതി വളര്‍ത്തുമീനിനെ വാങ്ങിത്തരാം എന്ന് പറഞ്ഞ് കുറ്റിച്ചിറയില്‍നിന്ന് ഗുജറാത്തി സ്ട്രീറ്റിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. രണ്ടു കുട്ടികള്‍ ഗുജറാത്തി സ്ട്രീറ്റില്‍നിന്ന് ഓടിരക്ഷപ്പെട്ടു. 10 വയസ്സുകാരനെ ഗുഡ്‌സ് വണ്ടിയില്‍ കയറ്റി ഇരുത്തിയെങ്കിലും പേടിച്ചകുട്ടി ഇറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു.
അന്വേഷണത്തിനിടെ കുട്ടികളുടെ മൊഴിയില്‍നിന്നും സി.സി.ടി.വി. പരിശോധനയിലൂടെയും പ്രതിയെ തിരിച്ചറിഞ്ഞ പോലീസ് ചൊവ്വാഴ്ച രാത്രി മുഖദാറില്‍ ഇയാളെ പിടികൂടുകയായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ടൗണ്‍ പോലീസ് സ്റ്റേഷനിലെ എസ്.ഐ. മാരായ സി. ഷൈജു, സുനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ. സജേഷ് കുമാര്‍, സി.പി.ഒ. മാരായ, പ്രബീഷ്, ഷിജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. സുന്ദരിയമ്മ കൊലക്കേസില്‍ കോടതി വെറുതെവിട്ടയാളാണ് ജയേഷ്. ഈ സംഭവത്തെ ആസ്പദമാക്കിയായിരുന്നു 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന മലയാളസിനിമ ചിത്രീകരിച്ചിരുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..