പ്രതീകാത്മക ചിത്രം | Getty Images
ടോക്കിയോ: പത്ത് വർഷമായി അമ്മയുടെ മൃതദേഹം അപ്പാർട്ട്മെന്റിൽ ഒളിപ്പിച്ചുവെച്ച മകൾ ജപ്പാനിൽ പിടിയിൽ. ടോക്കിയോയിൽ താമസിക്കുന്ന യുമി യോഷിനോ(48)യെയാണ് പോലീസ് പിടികൂടിയത്. യോഷിനോയുടെ അമ്മയുടെ മൃതദേഹം അപ്പാർട്ട്മെന്റിലെ ശൗചാലയത്തിൽ ഫ്രീസറിൽ ഒളിപ്പിച്ചനിലയിൽ പോലീസ് കണ്ടെടുത്തു.
അമ്മയുടെ മരണം പുറത്തറിഞ്ഞാൽ അപ്പാർട്ട്മെന്റിൽനിന്ന് ഒഴിയേണ്ടിവരുമെന്ന ഭയത്താലാണ് മൃതദേഹം ഒളിപ്പിച്ചുവെച്ചതെന്നാണ് യുമി പോലീസിന് നൽകിയ മൊഴി. തുടർന്ന് മൃതദേഹം ഫ്രീസറിലാക്കി ശൗചാലയത്തിൽ ഒളിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വാടക മുടങ്ങിയതോടെ യോഷിനോയോട് അപ്പാർട്ട്മെന്റിൽനിന്ന് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഒരു ശുചീകരണ തൊഴിലാളി അപ്പാർട്ട്മെന്റ് വൃത്തിയാക്കാനെത്തി. ഇവരാണ് ഫ്രീസറിനുള്ളിൽ മൃതദേഹം കണ്ടത്.
പ്രതിയുടെ അമ്മയ്ക്ക് മരിക്കുമ്പോൾ 60 വയസ്സ് പ്രായമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയെങ്കിലും മരണകാരണം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ട്.
Content Highlights:japan woman arrested for hiding mothers corpse for ten years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..