Photo: PTI
കണ്ണൂര്‍: തീവ്രവാദബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ. അറസ്റ്റ് ചെയ്ത് ഡല്‍ഹിയിലേക്ക് കൊണ്ടുപോയ കണ്ണൂര്‍ സ്വദേശികളായ യുവതികളെ ചോദ്യം ചെയ്യലിനുശേഷം തിഹാര്‍ ജയിലിലേക്ക് അയച്ചു. ഇതുവരെ ഇവരെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തുവരികയായിരുന്നു.
ഓഗസ്റ്റ് 16-ന് രാവിലെയാണ് കണ്ണൂര്‍ താണയിലെ വീടുകളില്‍നിന്ന് മിസ്ഹ സിദ്ദീഖ് (24), ഷിഫാ ഹാരിസ് (24) എന്നിവര്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരാള്‍ ഐ.എസിനോട് ആഭിമുഖ്യം കാണിക്കുന്നതിന്റെ ഭാഗമായി ടെഹ്റാനില്‍ പോയതായി തെളിഞ്ഞിരുന്നു.
രണ്ടാമത്തെയാളും സമാനമായ യാത്രയ്ക്ക് ഒരുങ്ങിയതായി അറിയുന്നു. മറ്റുചില സ്ത്രീകളെക്കൂടി ഐ.എസിന്റെ വലയിലാക്കാന്‍ ഇവര്‍ ശ്രമിച്ചതായും എന്‍.ഐ.എ.യ്ക്ക് വിവരംലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് സൈബര്‍ തെളിവുകള്‍ ശേഖരിച്ച എന്‍.ഐ.എ. ആവഴിക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതായാണ് വിവരം.
നേരത്തേ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്താനിലേക്കും ഐ.എസിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പോയ സംഘങ്ങളുമായി മിസ്ഹക്കും ഷിഫക്കും ബന്ധമുണ്ടോ എന്നന്വേഷിക്കുന്നുണ്ട്. രണ്ട് യുവതികളെയും ഐ.എസ്. ഗ്രൂപ്പിലേക്ക് ആരാണ് എത്തിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴിയുടെ പശ്ചാത്തലത്തില്‍ ചിലപ്പോള്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..