പ്രതീകാത്മകചിത്രം | Photo: Mathrubhumi
മുംബൈ: ഗുജറാത്ത് തുറമുഖത്ത് 250 കോടിരൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടികൂടി. ഏഴുപേരാണ് ബോട്ടിലുണ്ടായിരുന്നത്.
ശനിയാഴ്ച രാത്രിയാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് ഗുജറാത്ത് തീരത്തുനിന്ന് ബോട്ട് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ 150 കോടിക്കും 250 കോടിക്കും ഇടയില്‍ വിലമതിക്കുന്ന ഹെറോയിനാണ് പിടികൂടിയത്.
കഴിഞ്ഞദിവസം ഏഴുഭീകരന്മാര് രാജ്യത്ത് പിടിയിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജ്യാതിര്‍ത്തികളിലും തീരത്തും കര്‍ശന പരിശോധനയാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
content highlights: iranian boat with drug worth 250 crore seized in gujrat coast
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..