കാന്റീനില്‍നിന്ന് സാന്റ്‌വിച്ച് മോഷ്ടിച്ചു; ഒമ്പതര കോടി ശമ്പളമുള്ള ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍


ഏഴുവര്‍ഷത്തോളം എച്ച്എസ്ബിസിയില്‍ ജോലിചെയ്ത ശേഷമാണ് അദ്ദേഹം സിറ്റിഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

Image for Representation. Mathrubhumi Archives

ലണ്ടന്‍: കാന്റീനില്‍നിന്ന് ഭക്ഷണം മോഷ്ടിച്ചതിന് പ്രമുഖ ബാങ്കിങ് സ്ഥാപനമായ സിറ്റി ഗ്രൂപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. സിറ്റി ഗ്രൂപ്പിന്റെ യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ബോണ്ട് ട്രേഡിങ് മേധാവിയായ പരാസ് ഷായെയാണ് സ്ഥാപനം സസ്‌പെന്‍ഡ് ചെയ്തത്.

ഫിനാന്‍ഷ്യല്‍ ടൈംസ്, ഡെയ്‌ലി മെയില്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സിറ്റി ഗ്രൂപ്പിന്റെ യൂറോപ്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ കാന്റീനില്‍നിന്ന് സാന്റ്‌വിച്ച് അടക്കമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ പരാസ് ഷാ മോഷ്ടിച്ചെന്നാണ് ആരോപണം. 1.32 മില്യണ്‍ ഡോളര്‍ (ഏകദേശം ഒമ്പതര കോടിയോളം രൂപ) വാര്‍ഷിക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഏഴുവര്‍ഷത്തോളം എച്ച്എസ്ബിസിയില്‍ ജോലിചെയ്ത ശേഷമാണ് അദ്ദേഹം സിറ്റിഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

അതേസമയം, പരാസ് ഇതുവരെ സംഭവത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ലെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. സിറ്റിഗ്രൂപ്പും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: international media reports citigroup suspended their high level officer for stealing food

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022


ira khan

1 min

'വെറുപ്പും ട്രോളും കഴിഞ്ഞെങ്കില്‍ ഇതുംകൂടി ഇരിക്കട്ടെ'; കൂടുതല്‍ ബിക്കിനി ചിത്രങ്ങളുമായി ഇറാ ഖാന്‍

May 16, 2022

More from this section
Most Commented