കൊച്ചി കപ്പല്‍ശാലയിലെ മോഷണം രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയം; പ്രോസസര്‍ പ്രതികള്‍ വിറ്റു


എസ്.രാഗിന്‍/മാതൃഭൂമി ന്യൂസ്

കൊച്ചി: കപ്പല്‍ശാലയില്‍ നിര്‍മാണത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലില്‍നിന്ന് ഹാര്‍ഡ് ഡിസ്‌കുകളും മറ്റ് ഉപകരണങ്ങളും മോഷണം പോയത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമെന്ന് എന്‍.ഐ.എ. കേസില്‍ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് എന്‍.ഐ.എ. സംഘം ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. മോഷണം പോയ മൈക്രോ പ്രോസസറുകളിലൊന്ന് പ്രതികള്‍ വിറ്റതായും ഇത് കണ്ടെടുക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു.

പ്രതികള്‍ മോഷണം നടത്തിയത് ബോധപൂര്‍വമാണ്. ദേശീയ സുരക്ഷയെ ബാധിക്കുന്ന പ്രവൃത്തിയാണിതെന്നും വില്‍പന നടത്തിയ പ്രോസസറിലെ വിവരങ്ങള്‍ പുറത്തുപോയോ എന്നത് കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പത്ത് ദിവസത്തേക്കാണ് പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

2019 സെപ്റ്റംബറിലാണ് നിര്‍മാണത്തിലിരിക്കുന്ന ഐ.എന്‍.എസ്. വിക്രാന്ത് യുദ്ധക്കപ്പലില്‍ മോഷണം നടന്നത്. കപ്പലില്‍ സ്ഥാപിച്ചിരുന്ന കംപ്യൂട്ടറുകളില്‍ അഞ്ചെണ്ണത്തില്‍ നിന്നാണ് ഹാര്‍ഡ് ഡിസ്‌ക്, മൈക്രോ പ്രോസസര്‍, റാം, കേബിളുകള്‍ തുടങ്ങിയവ മോഷണം പോയത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന 'ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റ'ത്തിന്റെ വിവരങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷ്ടിക്കപ്പെട്ടത്. മോഷണക്കേസില്‍ പ്രതികളായ രണ്ടുപേരെ ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.ഐ.എ. സംഘം അറസ്റ്റ് ചെയ്തത്. കപ്പല്‍ശാലയിലെ കരാര്‍ പെയിന്റിങ് തൊഴിലാളികളായിരുന്ന ബിഹാര്‍, രാജസ്ഥാന്‍ സ്വദേശികളാണ് പിടിയിലായത്. കരാറുകാരനുമായി വേതനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് മോഷണത്തിന് കാരണമായതെന്നായിരുന്നു ഇവരുടെ മൊഴി.

അതേസമയം, മോഷണമുതലില്‍ മിക്കവാറും ഇതിനകം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
എന്നാല്‍ മോഷണം പോയ പ്രോസസറുകളിലൊന്ന് പ്രതികള്‍ ഓണ്‍ലൈന്‍ വഴി വില്‍പ്പന നടത്തിയിരുന്നു. ഇത് വീണ്ടെടുക്കാനാണ് എന്‍.ഐ.എ. സംഘം കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്.

Content Highlights: ins vikrant theft case; nia wants accused custody

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented