കസ്റ്റംസിനെ തുണയ്ക്കുന്നത് 'ഇന്‍ഫോര്‍മര്‍', അവരെ 'എന്റര്‍ടെയ്ന്‍' ചെയ്ത് കൂടെനിര്‍ത്തണം


സ്വന്തം ലേഖകന്‍

-

കോഴിക്കോട്: സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എന്നും സഹായം നൽകുന്നത് 'ഇൻഫോർമർ'. കേരളത്തിനകത്തും പുറത്തും കസ്റ്റംസ് ഉദ്യോഗസ്ഥരുമായി രഹസ്യബന്ധം സൂക്ഷിക്കുന്ന ഇവരാണ് സ്വർണക്കടത്തിന്റെ വിവരങ്ങൾ ചോർത്തി നൽകുന്നത്. വിവരങ്ങൾ ലഭിക്കാനായി ഇൻഫോർമറെ 'എന്റർടെയ്ൻ' ചെയ്ത് കൂടെ നിർത്താറാണ് പതിവെന്ന് കസ്റ്റംസിലെ മുൻ ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലും ഇത്തരത്തിലുള്ള ഒരു ഇൻഫോർമറാണ് കസ്റ്റംസിനെ തുണച്ചതെന്നാണ് വിവരം. കസ്റ്റംസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരമായിരുന്നു അത്. അത്രയേറെ വിശ്വാസമുള്ള ഇൻഫോർമർ നൽകിയ വിവരമായതിനാലാണ് ബാഗേജ് പരിശോധനയുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ മുന്നോട്ട് പോയതും.

ഇത്തരം രഹസ്യവിവരങ്ങൾ വഴിയാണ് മിക്ക സ്വർണക്കടത്തുകളും പിടിക്കപ്പെടുന്നത്. സ്വർണക്കടത്ത് സംഘങ്ങളുടെ പ്രതികാരവും ചിലപ്പോൾ വിവരം ലഭിക്കാനിടയാകും. വിമാനടിക്കറ്റും പതിനായിരമോ ഇരുപതിനായിരമോ രൂപയുമാണ് കാരിയർമാർക്ക് ലഭിക്കുന്ന കൂലി. ഗൾഫിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരും കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്നവരും ജോലി ഇല്ലാതെ മടങ്ങുന്നവരും കടത്തുകാരുടെ കെണിയിൽപ്പെടും. പക്ഷേ, പിടിക്കപ്പെട്ടാൽ ഇവരെ സ്വർണം കടത്താൻ ഏൽപ്പിച്ചവർ കൈയൊഴിയും. ചിലർ മാത്രമേ കേസ് നടത്തിപ്പിന് സഹായിക്കുകയുള്ളൂ. പിടിക്കപ്പെടുന്നവർക്ക് പിന്നീട് ജാമ്യം ലഭിക്കുമെങ്കിലും കേസിന്റെ നൂലാമാലകളിൽനിന്ന് പെട്ടെന്ന് ഒഴിവാകില്ലെന്നും മുൻ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

പിടിച്ചെടുക്കുന്ന സ്വർണം മുംബൈയിലെ മിന്റിലേക്കാണ് എത്തിക്കുക. കൊച്ചിയിൽ കുറച്ചു കാലയളവിൽ സൂക്ഷിക്കുന്ന സ്വർണം നിശ്ചിത ഇടവേളകളിൽ വിമാനത്തിൽ മുംബൈയിലെത്തിക്കും. സ്വർണക്കടത്തിന് കസ്റ്റംസിലെ തന്നെ ചില ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായുള്ളത് സത്യമാണ്. 'ലേസി' ഓഫീസർമാരാണെങ്കിൽ കണ്ണടയ്ക്കും, ചിലർക്ക് ബന്ധങ്ങളുണ്ടാകാം. അവർ ആകുമ്പോൾ ഇതൊന്നും പിടിക്കപ്പെടില്ല. ഏത് മേഖലയിലായാലും ഇത്തരക്കാർ ഉണ്ടാകുമല്ലോ അത് തന്നെയാണ് കസ്റ്റംസിലും ഉള്ളതെന്നും ഇവർ പറയുന്നു.

Content Highlights:informers helping customs to seize gold

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


mathrubhumi

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented