ആദായനികുതി റീഫണ്ട്: ഇടനിലക്കാരായി പണം കൈപ്പറ്റിയ മൂന്ന് ഐ.ടി. ജീവനക്കാര്‍ അറസ്റ്റില്‍


ബെംഗളൂരു: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് വേഗത്തില്‍ റീഫണ്ട് ലഭിക്കാന്‍ ഇടനിലക്കാരായി നിന്ന് പണം കൈപ്പറ്റിയ കേസില്‍ മൂന്ന് സോഫ്റ്റ്വേര്‍ എന്‍ജിനിയര്‍മാരെ പോലീസ് അറസ്റ്റുചെയ്തു.

ഐ.ടി. കമ്പനിയായ ഇന്‍ഫോസിസിലെ ജീവനക്കാരായ രേണുകാകുന്ദ കല്യാണ്‍കുമാര്‍(26), ദേവീശ്വര്‍ റെഡ്ഡി(28), പ്രകാശ്(26) എന്നിവരാണ് അറസ്റ്റിലായത്. ആദായനികുതി വകുപ്പിന്റെ ഐ.ടി. ഡയറക്ടര്‍ സിബിച്ചന്‍ കെ. മാത്യു ഇലക്ട്രോണിക് സിറ്റി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ആദായനികുതി റിട്ടേണുകള്‍ പരിശോധിക്കുന്ന സെന്‍ട്രലൈസ്ഡ് പ്രോസസിങ് സെന്ററില്‍(സി.പി.സി.) ജോലിചെയ്യുകയായിരുന്നു പ്രതികള്‍.

സി.പി.സി.യുടെ സേവനങ്ങള്‍ ഇന്‍ഫോസിസ് ആയിരുന്നു ഏറ്റെടുത്തിരുന്നത്. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവര്‍ക്ക് റീഫണ്ട് ലഭിക്കാന്‍ 60 ദിവസംവരെ വേണ്ടിവരുന്നത് ഒഴിവാക്കിത്തരാമെന്നാണ് ഇവര്‍ വാഗ്ദാനം നല്‍കിയിരുന്നത്.

ഏഴു പ്രവൃത്തിദിവസംകൊണ്ട് ശരിയാക്കിത്തരാമെന്നുപറഞ്ഞ് റീഫണ്ട് തുകയുടെ നാലുശതമാനമാണ് ഇവര്‍ കമ്മിഷനായി വാങ്ങിയിരുന്നത്. 15 ലക്ഷത്തിലധികം രൂപ ഇത്തരത്തില്‍ വാങ്ങിയെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് മൂന്നുലക്ഷം രൂപ പിടിച്ചെടുത്തു.

ആദായനികുതിയായി ഉയര്‍ന്ന തുക നല്‍കുന്നവരെയാണ് ലക്ഷ്യമിട്ടിരുന്നത്. നികുതി അടയ്ക്കുന്നവരുടെ ഫോണ്‍നമ്പറും മേല്‍വിലാസവും മറ്റു വിവരങ്ങളും ശേഖരിച്ചിരുന്നത് കല്യാണ്‍കുമാറാണെന്ന് പോലീസ് പറഞ്ഞു.

ഇയാള്‍ ഈ വിവരങ്ങള്‍ മറ്റു രണ്ടുപേര്‍ക്കും കൈമാറുകയും ഇവര്‍ നികുതിദാതാക്കളെ ബന്ധപ്പെടുകയുമായിരുന്നു.

Content Highlights: income tax refund fraud; three infosyis employees arrested in bengaluru

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented