ചെന്നൈ: മതം മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സ്കൂള്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ നിരന്തര പീഡനം മൂലം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള സ്കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.
സ്കൂളില്‍ തുടര്‍പഠനം നടത്തണമെങ്കില്‍ മതംമാറണമെന്ന് വാര്ഡന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരില്‍ പല രീതിയിലും പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. പൊങ്കല്‍ അവധിക്ക് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ഥിനിയെ സമ്മതിച്ചില്ല. അവധി ദിവസങ്ങളില്‍ സ്കൂളിലെ ടോയ്ലറ്റ് വൃത്തിയാക്കുക, പാചകം ചെയ്യുക, പാത്രം കഴുകുക തുടങ്ങിയ ജോലികള്‍ ചെയ്യിച്ചുവെന്നും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന് പൂന്തോട്ടത്തില്‍ അടിക്കാന്‍വെച്ചിരുന്ന കീടനാശിനി എടുത്ത് പെണ്‍കുട്ടി കഴിക്കുകയായിരുന്നു. കുട്ടി അവശതയില്‍ ആയതോടെ സമീപത്തെ ക്ലിനിക്കല്‍ എത്തിച്ചു. മാതാപിതാക്കളെത്തിയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാ്റ്റിയത്. ഇവിടെ 10 ദിവസം ഐസിയുവില്‍ കിടന്നശേഷം മരിക്കുകയായിരുന്നു. ഐസിയുവില്‍ നിന്നെടുത്ത പെണ്‍കുട്ടിയുടെ വീഡിയോയില്‍ വാര്‍ഡനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
വാര്‍ഡനെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്. എന്നാൽ, മതം മാറ്റത്തിന് നിര്‍ബന്ധിച്ചു എന്നു പറഞ്ഞ് ഈ വിദ്യാര്‍ഥിനിയോ മാതാപിതാക്കളോ ഇതുവരെ പരാതിയൊന്നും തന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ഐസിയുവില്‍ നിന്നെടുത്ത വീഡിയ പെണ്‍കുട്ടിയുടെ മരണമൊഴിയായി രേഖപ്പെടുത്തുമെന്നും ആ വീഡിയോയുടെ ആധികാരികത പരിശോധിച്ചു വരികയാണന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: In Video Before Suicide, Tamil Nadu Schoolgirl Alleged Abuse By Warden
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..