-
ഷൊർണൂർ: ലോഡ്ജിൽനിന്ന് അനാശാസ്യപ്രവർത്തനത്തിന് അറസ്റ്റിലായ അസം സ്വദേശിനിയായ 35-കാരിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി കുളപ്പുള്ളി മേഘ ലോഡ്ജിൽനിന്ന് അറസ്റ്റ് ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചത്.
അസം സ്വദേശിനികളായ രണ്ട് സ്ത്രീകളുൾപ്പെടെ 10 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്ത പത്തുപേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂരിലും പുരുഷന്മാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നതെന്ന് പോലീസ് അറിയിച്ചു. അസം സ്വദേശികളുൾപ്പെടെ നാല് സ്ത്രീകളെയും നാല് പുരുഷന്മാരെയും ലോഡ്ജ് ഉടമയെയും മാനേജരെയും സംഭവത്തിൽ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. നിരീക്ഷണകേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യപ്രവർത്തനം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഇവിടെയെത്തിയ സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതോടെ ലോഡ്ജിൽ അണുനശീകരണം നടത്തും.
Content Highlights:immoral traffic accused tested covid positive all are in quarantine in shoranur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..