കണ്ണൂര്‍: പാനൂര്‍ കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടര്‍ തലശ്ശേരി പാതിരിയാട്ടെ ബാലക്കണ്ടി സനില്‍കുമാറിന്റെ ബാഗില്‍നിന്ന് വിജിലന്‍സ് സംഘം കണക്കില്‍പ്പെടാത്ത 7640 രൂപയും അന്‍പതോളം വാഹന ഇന്‍ഷുറന്‍സ് അപേക്ഷാ ഫോറങ്ങളും ഒരു പെട്ടി ചോക്ലേറ്റും പിടിച്ചെടുത്തു. ഇദ്ദേഹത്തിന്റെ ഭാര്യയുടെ പേരില്‍ യുണൈറ്റഡ് ഇന്ത്യയുടെ ഇന്‍ഷുറന്‍സ് ഏജന്‍സിയുണ്ടെന്ന് ബോധ്യമായ സാഹചര്യത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘം ഡയറക്ടറുടെ അനുമതി തേടി.
പരിശോധനയില്‍ പിടികൂടുന്ന വാഹനങ്ങളുടെ രേഖകള്‍ വാങ്ങിവെക്കുകയും ഉടമകളെ ഭാര്യയുടെ ഏജന്‍സിവഴി ഇന്‍ഷുറന്‍സ് എടുപ്പിക്കുകയും ചെയ്യുന്നതായി സനില്കുമാറിനെതിരേ നേരത്തെ പരാതികിട്ടിയിരുന്നു. പഴം, പച്ചക്കറി തുടങ്ങിയവ കൊണ്ടുവരുന്ന വാഹനങ്ങളില്‍നിന്ന് പണം നല്‍കാതെ സാധനങ്ങള്‍ എടുക്കുന്നതായും പ്രാഥമിക അന്വേഷണത്തില്‍ മനസ്സിലായതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ ഡിവൈ.എസ്.പി. ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘം സനില്‍കുമാര്‍ ഡ്രൈവര്‍ക്കൊപ്പം വാഹന പരിശോധന നടത്തുന്ന കൈവേലിക്കലില്‍ എത്തി.
ഇദ്ദേഹത്തിന്റെ വാഹനം പരിശോധിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. തുടര്‍ന്ന് കണ്ട്രോള് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി അവിടെ സൂക്ഷിച്ചിരുന്ന ബാഗ് പരിശോധിക്കുകയായിരുന്നു. ദിവസവും ജോലിക്ക് കയറുമ്പോള്‍ എത്ര പണം കൈവശമുണ്ടെന്ന് രജിസ്റ്ററില്‍ ചേര്‍ക്കേണ്ടതുണ്ട്. പണമുള്ള വിവരം സനില്‍കുമാര്‍ രേഖപ്പെടുത്തിയിരുന്നില്ല.
രണ്ടുമാസത്തിനിടെ രണ്ടുദിവസമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും വ്യക്തമായി. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ചെയ്യാന്‍ അനുമതി തേടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..