ഒരു ലിറ്റര്‍ ജവാന് 2000 രൂപ, മദ്യം വാങ്ങിക്കഴിച്ച ശേഷം പോലീസില്‍ അറിയിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍


ഓച്ചിറ : ബിവറേജസ് കോര്‍പ്പറേഷന്റെ ആലുംപീടികയിലെ മദ്യ വില്‍പ്പനശാലയില്‍നിന്ന് അനധികൃതമായി വിദേശമദ്യം കടത്തി വിറ്റ രണ്ടുപേരെ ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാപ്പന പ്രയാര്‍ തെക്ക് ആലുംപീടിക ആലുംതറപടീറ്റതില്‍ സന്തോഷ് (33), ആലുംപീടിക വാവല്ലൂര്‍ ലക്ഷംവീട്ടില്‍ മണിലാല്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.

മദ്യവില്‍പ്പനശാലയിലെ ചുമട്ടുതൊഴിലാളിയാണ് സന്തോഷ്. കൊറോണ ആശങ്കയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്ന് സന്തോഷ് അനധികൃതമായി ധാരാളം മദ്യം വാങ്ങി സുഹൃത്തായ മണിലാലിന്റെ വീട്ടില്‍വെച്ച് വിറ്റു വരുകയായിരുന്നു. ബുധനാഴ്ച രാത്രി എത്തിയ മദ്യപനില്‍നിന്ന് ഒരു ലിറ്റര്‍ ജവാന്‍ മദ്യത്തിന് രണ്ടായിരം രൂപ ഈടാക്കി. ഇതില്‍ കുപിതനായ മദ്യപന്‍ മദ്യം വാങ്ങിക്കഴിച്ചതിനുശേഷം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മണിലാലിന്റെ വീട്ടില്‍നിന്ന് മൂന്ന് ലിറ്റര്‍ മദ്യവും ഒരു ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശ്, എസ്.ഐ.മാരായ ശ്യാംകുമാര്‍, പദ്മകുമാര്‍, സി.പി.ഒ. രഞ്ചിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Content Highlights: illegal liquor sale, two arrested in ochira kollam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented