വടകര എക്സൈസ് സംഘം മദ്യവുമായി അറസ്റ്റുചെയ്തവർ
വടകര: സമ്പൂര്‍ണ ലോക് ഡൗണ്‍ നിലനില്‍ക്കെ മാഹിയില്‍ നിന്ന് വിദേശമദ്യം കടത്തിയ രണ്ടുപേരെ വടകര എക്സൈസ് റെയിഞ്ച് സംഘം അറസ്റ്റുചെയ്തു. വടകര പഴങ്കാവിലെ വടക്കെപള്ളിയില് വിനീഷ് കുമാര്‍ (47), വല്ലോളി കൂടത്തില്‍ ഗിരീഷ് കുമാര്‍ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 24 കുപ്പി വിദേശമദ്യവും പിടികൂടി. ഇത് കടത്തിയ സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാവിലെ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാതയില്‍ പഴങ്കാവ് റോഡ് ജങ്ഷനു സമീപത്തുനിന്നാണ് അറസ്റ്റ്. മാഹിയില്‍ മദ്യശാലകള്‍ പൂട്ടിക്കിടക്കുകയാണെങ്കിലും ഗോഡൗണുകളില്‍നിന്ന് മദ്യം കൊടുക്കുന്നതായി എക്സൈസ് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഒരു ഗോഡൗണില്‍നിന്നാണ് ഇവര്‍ക്കും മദ്യം കിട്ടിയത്.
ഒരു കുപ്പി മദ്യത്തിന് 400 രൂപയാണ് മാഹിയിലെ യഥാര്‍ഥവില. ഇത് 550 രൂപയ്ക്കാണ് ഇവര്‍ വാങ്ങിയത്. ഇത്തരത്തില്‍ കടത്തുന്ന മദ്യം ഇരട്ടിവിലയ്ക്ക് പലപ്രദേശങ്ങളിലും വില്‍ക്കുന്നതായി എക്സൈസിന് വിവരംലഭിച്ചിട്ടുണ്ട്. 200 രൂപയുടെ മദ്യം നാനൂറ് രൂപയ്ക്ക് മാഹിയില്‍നിന്ന് വാങ്ങി നാട്ടില്‍ 800 രൂപയ്ക്ക് വില്‍ക്കുന്ന ഒരു സംഘത്തെക്കുറിച്ച് കഴിഞ്ഞദിവസം സൂചനലഭിച്ചിരുന്നു. പരിശോധന നടത്തിയെങ്കിലും മദ്യംകിട്ടിയില്ല. എത്തുന്ന പാടെ ചൂടപ്പം പോലെയാണ് മദ്യം വിറ്റഴിക്കപ്പെടുന്നത്.
തുറന്ന ഗോഡൗണിനെക്കുറിച്ച് വെള്ളിയാഴ്ചതന്നെ എക്സൈസ് മാഹി പോലീസിന് വിവരം നല്‍കിയിരുന്നു. വടകരയില്‍ മാഹി മദ്യം പിടിച്ചവിവരം മാഹിപോലീസ് മേധാവിയെയും അറിയിച്ചു. ഇതുപ്രകാരം മാഹിപോലീസ് വടകരയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
മാഹിയില്‍ മദ്യശാലകള്‍ പൂട്ടുംമുമ്പെ വന്‍തോതില്‍ മദ്യം രഹസ്യകേന്ദ്രങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുന്നതായും വിവരമുണ്ട്.
എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ. ഷിജില്‍ കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രാഗേഷ് ബാബു, ഷിജിന്, ശ്രീജില, ശ്രീ രഞ്ജ് എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായി.
Content Highlights: illegal liquor sale from mahe; two arrested in vadakara with mahe liquor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..