അറസ്റ്റിലായ ആഷിഫ്, വിജിത്ത്, പ്രേംജിത്ത് എന്നിവർ
പറവൂർ: പണി പൂർത്തിയാകാതെ കിടക്കുന്ന വീട്ടിൽവച്ച് ചാരായം വാറ്റിയ കേസിൽ രണ്ടുപേരെ വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തു.
ചേന്ദമംഗലം പഞ്ചായത്ത് കിഴക്കുംപുറം കൊക്കരണിപറമ്പ് വിജിത്ത് (37), മന്നം വലിയപറമ്പിൽ ആഷിഫ് (35)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 200 ലിറ്റർ വാഷും ഒന്നേകാൽ ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വീട്ടിൽ മദ്യവിൽപ്പന; ബാറുടമയുടെ മകൻ അറസ്റ്റിൽ
വീട്ടിൽ മദ്യവിൽപ്പന നടത്തിയതിന് ബാറുടമയുടെ മകനെയും മദ്യം വാങ്ങാൻ എത്തിയ ആളെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
പറവൂരിലെ ബാറുടമയുടെ മകൻ ചെമ്മാശ്ശേരിൽ ആകാശ് (24) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് മദ്യംവാങ്ങാൻ എത്തിയ പറവൂത്തറ ഓലിയത്ത് ബിനോയീസ് (49)നെയും അറസ്റ്റ് ചെയ്തു.
ബാറിൽ മദ്യവിൽപ്പന നിരോധിച്ചതിനെ തുടർന്ന് അവിടെനിന്ന് എടുത്തുകൊണ്ടുവന്ന മദ്യമാണ് വീട്ടിൽ െവച്ച് വിറ്റതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കോഴിഫാമിൽ ചാരായം വാറ്റ്; ഒരാൾ അറസ്റ്റിൽ
പറവൂർ: ലോക്ഡൗണിനെ തുടർന്ന് മദ്യഷോപ്പുകൾ പൂട്ടിയപ്പോൾ കോഴിഫാമിൽ ചാരായം വാറ്റും വിൽപ്പനയും നടത്തിയതിന് ഒരാൾ അറസ്റ്റിൽ. ഫാം ഉടമ ഓടിരക്ഷപ്പെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പുത്തൻവേലിക്കര പഞ്ചായത്ത് ചെറുകടപ്പുറം പുഞ്ചപ്പാടം റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള കോഴി ഫാമിലാണ് ചാരായം വാറ്റ് നടത്തിയത്. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് അധികൃതർ എത്തിയപ്പോൾ ഫാം ഉടമ തിരുത്തിശ്ശേരി വാഴവച്ചുപറമ്പിൽ പ്രസാദ് (38) ഓടി രക്ഷപ്പെട്ടു. സഹായിയായ പൊയ്ക്കാട്ടുശ്ശേരി പായിന്മേൽ വീട്ടിൽ പ്രേംജിത്തി (40)നെ അറസ്റ്റ് ചെയ്തു.
പ്രസാദിന്റെ ബൈക്ക് എക്സൈസ് സംഘം പിടിച്ചെടുത്തു. രണ്ട് ലിറ്റർ ചാരായവും 150 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..