കിടങ്ങൂരിൽ നിന്ന് എക്‌സൈസ് പിടികൂടിയ വാറ്റ് ചാരായവും വാറ്റ് ഉപകരണങ്ങളും
അങ്കമാലി: വീടിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന വാറ്റു കേന്ദ്രത്തിൽ നിന്നു വാറ്റ് ചാരായവും വാഷും വാറ്റുപകരണങ്ങളും അങ്കമാലി എക്സൈസ് പിടികൂടി. പ്രതി ഓടി രക്ഷപ്പെട്ടു. കിടങ്ങൂർ സ്വദേശി റിന്റോയുടെ വീട്ടിൽ നിന്നാണ് അഞ്ച് ലിറ്റർ ചാരായവും 250 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 100 കിലോ ശർക്കരയും പിടികൂടിയത്.
വീടിനോട് ചേർന്ന് ഷീറ്റ് മേഞ്ഞ ഷെഡ്ഡിലാണ് ചാരായം വാറ്റിയിരുന്നത്. റിന്റോയ്ക്കെതിരേ കേസെടുത്തിട്ടുണ്ട്. ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാറിന്റെ നിർദേശപ്രകാരം അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ സി.എൻ. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാറ്റ് ചാരായവും മറ്റും പിടികൂടിയത്. കിടങ്ങൂർ കപ്പേള ജങ്ഷനിൽ ലഹരി ഉത്‌പന്നങ്ങളുടെ വില്പന നടക്കുന്നതായും പരാതിയുണ്ട്.
മലയാറ്റൂർ കാടപ്പാറയിൽ എക്സൈസ് സംഘം നടത്തിയ റെയിഡിൽ രണ്ട് ലിറ്റർ ചാരായവും 310 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. മലയാറ്റൂരിലെ ഒരു പറമ്പിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ഇവ.
മദ്യശാലകൾ അടച്ചുപൂട്ടിയതിനെത്തുടർന്ന് അമിത ലാഭത്തിൽ ചാരായം വിൽപ്പന നടത്താം എന്ന ഉദ്ദേശത്തോടെ സൂക്ഷിച്ചിരുന്ന വാഷാണ് കണ്ടെടുത്തത്. കുപ്പിക്ക് 2500 രൂപ വരെ ഈടാക്കി ചാരായം വില്പന നടത്തി വരുന്നതായി വിവരം ലഭിച്ചെന്നും പ്രതികളെ ഉടൻതന്നെ കണ്ടെത്താൻ കഴിയുമെന്നും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ.ജി. മധുസൂദനൻ അറിയിച്ചു. റെയിഡിൽ ഇൻസ്പെക്ടർക്കൊപ്പം പ്രിവന്റീവ് ഓഫീസർ പി.എൽ. ജോർജ്, സിവിൽ എക്സൈസ് ഓഫീസർമാരായ
കെ.എ. അനൂപ,് വി. ബിബിൻദാസ്, ഡ്രൈവർ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..