പെരിങ്ങോട്ടുകരയിലെ 'ഹൈടെക്' വാറ്റ് കേന്ദ്രത്തില്‍ റെയ്‌ഡ്; രണ്ടുപേര്‍ പിടിയില്‍


പിടികൂടിയ വാറ്റുപകരണങ്ങൾ. ഇൻസെറ്റിൽ അറസ്റ്റിലായ പ്രതികൾ | ഫോട്ടോ: മാതൃഭൂമി

പെരിങ്ങോട്ടുകര(തൃശ്ശൂർ): വടക്കുംമുറിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ മൂന്ന് ലിറ്റർ ചാരായവും 120 ലിറ്റർ വാഷും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പെരിങ്ങോട്ടുകര സ്വദേശികളായ തണ്ടാശ്ശേരി വിമൽ (42), പുന്നപ്പിള്ളി രാഹുൽ (24) എന്നിവരെ അറസ്റ്റ് ചെയ്തു.

അത്യാധുനികസൗകര്യങ്ങളുമായിട്ടാണ് വാറ്റുകേന്ദ്രം പ്രവർത്തിച്ചിരുന്നത്. മദ്യലഭ്യത കുറഞ്ഞ ലോക്ഡൗൺ സമയത്ത് തുടങ്ങിയ മദ്യ ഉത്‌പാദനം അമിതലാഭം കണ്ടപ്പോൾ തുടർന്നുവരുകയായിരുന്നു. ഓർഡർ അനുസരിച്ച് രാത്രിയും പകലുമായി വൻതോതിൽ ചാരായം വാറ്റി വില്പന നടത്തിയിരുന്നു. ആധുനിക വൈദ്യുതിഅടുപ്പ്, വലിയ കുക്കർ തുടങ്ങിയ ഉപകരണങ്ങളോടെ അതീവരഹസ്യമായിരുന്നു പ്രവർത്തനം.

പകൽസമയങ്ങളിൽ സുഹൃത്തുക്കളോടൊപ്പം ഒഴിഞ്ഞ വീട്ടിൽ സമയം കളയാൻ എന്ന വ്യാജേന ഇവിടെയെത്തിയാണ് വാറ്റ് നടത്തിയത്. വിവിധതരം ചാരായം തയ്യാറാക്കുന്നതിനായി സംഭരിച്ച ആയുർവേദ ഉത്‌പന്നങ്ങൾ, ഉണ്ടശർക്കര, മദ്യം പകർത്താൻ തയ്യാറാക്കിവെച്ച നൂറോളം കുപ്പികൾ, വാഷ്, വാറ്റുപകരണങ്ങൾ എന്നിവയും എക്സൈസ് സംഘം കണ്ടെടുത്തു.

പ്രദേശത്ത് വാറ്റുചാരായവില്പനയുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ദീർഘനാളായി എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു. പരിശോധനയിൽ ചേർപ്പ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു, എക്സൈസ് ഇന്റലിജൻസ് ഓഫീസർമാരായ കെ. മണികണ്ഠൻ, കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights:illegal liquor making two arrested in thrissur

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented