ഐഐടി ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സഹപാഠി അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | AP

ഗുവാഹട്ടി: സഹപാഠിയായ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗുവാഹട്ടി ഐഐടിയിലെ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐഐടിയിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വകുപ്പിലെ വിദ്യാര്‍ഥിയെയാണ് പെണ്‍കുട്ടിയുടെയും ഐഐടി അധികൃതരുടെയും പരാതിയില്‍ പോലീസ് പിടികൂടിയത്.

ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയെ സഹപാഠിയായ വിദ്യാര്‍ഥി ഹോളി ആഘോഷത്തിനിടെ പീഡിപ്പിച്ചെന്നാണ് ആരോപണം. മാര്‍ച്ച് 29-നായിരുന്നു സംഭവം. ഹോളി ആഘോഷത്തിനായി ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോയ തനിക്ക് മയക്കുമരുന്ന് കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നും അബോധാവസ്ഥയിലായതോടെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ പിന്നീട് ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഐഐടിയിലെ ആഭ്യന്തര അന്വേഷണസമിതിയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഐഐടി അധികൃതരും പോലീസില്‍ പരാതി നല്‍കിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Content Highlights: iit guwahati student arrested for molesting girl student iit g hostel


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented