ഒന്നു പിടഞ്ഞതുപോലുമില്ല, ഒരു പല്ല് കിട്ടിയത് അടുത്തമുറിയില്‍നിന്ന്, ഭിത്തിയിലാകെ രക്തം; അരുംകൊല


തുടര്‍ച്ചയായി തലയില്‍ നിരവധിതവണ അടിച്ചശേഷം കമ്പിപ്പാര ഉപയോഗിച്ച് വായിലൂടെ കുത്തിയിറക്കുകയുംചെയ്തു. കൃത്യം നടത്തുവാനായി രണ്ടു കമ്പിപ്പാര ഉപയോഗിച്ചതായിട്ടാണ് പോലീസ് കണ്ടെത്തല്‍.

രമേശിന്റെ മൃതദേഹം തലച്ചുമടായി മറയൂർ ടൗണിലേക്ക് കൊണ്ടുപോകുന്നു. ഇൻസെറ്റിൽ കൊല്ലപ്പെട്ട രമേശ്, പ്രതി സുരേഷ്

മറയൂര്‍(ഇടുക്കി): മറയൂര്‍ പെരിയകുടി ഗോത്രവര്‍ഗ കോളനിയില്‍ സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ ബന്ധു കമ്പിപ്പാരകൊണ്ട് അടിച്ചും കുത്തിയും കൊന്നു. കാന്തല്ലൂര്‍ തീര്‍ഥമലക്കുടി സ്വദേശി രാമന്റെയും അളകമ്മയുടെയും മകന്‍ രമേശ് (26)ആണ് കൊല്ലപ്പെട്ടത്. മറയൂര്‍ പെരിയകുടി സ്വദേശി സുരേഷി (24)നെ പോലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. സുരേഷിന്റെ അച്ഛന്റെ സഹോദരിയുടെ മകനാണ് കൊല്ലപ്പെട്ട രമേശ്.

രമേശിന്റെ അമ്മയ്ക്ക് മറയൂര്‍ പെരിയകുടിക്ക് സമീപം കമ്പിളിപ്പാറയില്‍ നാല് ഏക്കറോളം കൃഷിസ്ഥലമുണ്ട്. ഈ സ്ഥലത്തെ ഏലച്ചെടിയ്ക്കിടയില്‍ കള പറിക്കാനായി ഒരുമാസം മുമ്പാണ് രമേശ് എത്തിയത്. സത്രത്തിന് താഴെയുള്ള ഷെഡിലാണ് ഇയാള്‍ താമസിച്ചിരുന്നത്. രണ്ടുദിവസം മുന്‍പ് സുരേഷിന്റെ ഭാര്യ വട്ടവടയിലെ വത്സപ്പെട്ടിയിലേക്ക് പോയി. ഈ രണ്ടു ദിവസവും സുരേഷിനോടൊപ്പമായിരുന്നു രമേശിന്റെ താമസം.

വെള്ളിയാഴ്ച മറയൂരില്‍നിന്നു രമേശ് മദ്യം വാങ്ങിക്കൊണ്ടുവന്നു. രണ്ടു പേരും മദ്യപിച്ചു. ഇതിനിടെ, കമ്പിളിപ്പാറയിലെ രമേശിന്റെ സ്ഥലത്തോടുചേര്‍ന്നുള്ള സുരേഷിന്റെ സ്ഥലത്തെച്ചൊല്ലി അവകാശത്തര്‍ക്കം ഉണ്ടായി. പിന്നീട് കിടന്നുറങ്ങിയ രമേശിനെ കമ്പിപ്പാരകൊണ്ട് കൊല്ലുകയായിരുന്നു.

വിരലടയാള വിദഗ്ധ നിത്യാ മോഹന്‍, ശാസ്ത്രീയപരിശോധനയ്ക്കായി സൗഫീന എന്നിവര്‍ കുടിയിലെത്തി. മൃതദേഹപരിശോധന നടത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജ്, മറയൂര്‍ ഇന്‍സ്‌പെക്ടര്‍ പി.ടി.ബിജോയ്, എസ്.ഐ.അശോക് കുമാര്‍ പി.ജി, എ.എസ്.ഐ.മാരായ അനില്‍ സെബാസ്റ്റ്യന്‍, ശ്രീദീപ് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. രമേശിന്റെ ഭാര്യ സുധ. സഹോദരങ്ങള്‍: രാജന്‍, രാജേഷ്, രാധാകൃഷ്ണന്‍.

അരുംകൊലയില്‍ വിറച്ച് പെരിയകുടി

മറയൂര്‍: ഒരു പക്ഷേ, രമേശ് മരണത്തിന്റെ വേദന അല്പം പോലും അറിഞ്ഞുകാണുകയില്ല. ഉറങ്ങി കിടക്കുമ്പോള്‍ പ്രതി സുരേഷ് കമ്പിപ്പാര ഉപയോഗിച്ച് അടിച്ച ആദ്യ അടിയില്‍ത്തന്നെ രമേശ് മരിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. പുതച്ച പുതപ്പ് അങ്ങനെ തന്നെയിരിക്കുന്നു. ഒന്ന് പിടഞ്ഞതായിട്ടുപോലും ലക്ഷണങ്ങളില്ല. തുടര്‍ച്ചയായി തലയില്‍ നിരവധിതവണ അടിച്ചശേഷം കമ്പിപ്പാര ഉപയോഗിച്ച് വായിലൂടെ കുത്തിയിറക്കുകയുംചെയ്തു. കൃത്യം നടത്തുവാനായി രണ്ടു കമ്പിപ്പാര ഉപയോഗിച്ചതായിട്ടാണ് പോലീസ് കണ്ടെത്തല്‍.

ഭിത്തി മുഴുവന്‍ രക്തം ചിതറി തെറിച്ചിട്ടുണ്ട്. രമേശിന്റെ ഒരു പല്ല് അടര്‍ന്ന് അടുത്തമുറിയില്‍ വീണുകിടന്ന നിലയിലാണ്. കൊലപാതകത്തിന്റെ കൊടുംക്രൂരത പെരിയകുടിയെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

സുരേഷ് നന്നായി മദ്യപിക്കുന്നയാളായിരുന്നു. രണ്ടുമാസം മുന്‍പ് ഭാര്യയുമായി വഴക്കുണ്ടാക്കിയ സുരേഷിനെ തൃശ്ശൂരിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തിരിച്ചുവന്ന സുരേഷ് വലിയ പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം വീണ്ടും മദ്യപിച്ചുതുടങ്ങിയ സുരേഷ് പ്രശ്‌നങ്ങള്‍ വീണ്ടും ഉണ്ടാക്കുവാന്‍ തുടങ്ങി.

സുരേഷിന്റെ ശല്യം കാരണം പരിസരത്തെ വീട്ടുകാരില്‍ പലരും രാത്രി സമയങ്ങളില്‍ മറ്റ് വീടുകളിലാണ് കിടക്കുന്നത്. കൊലപാതകം നടത്തി മറയൂര്‍ ഭാഗത്തേക്കുപോയ സുരേഷിനോട്, ചന്ദനക്കാടുകളിലെ വാച്ചര്‍മാര്‍ എവിടെ പോകുന്നുവെന്ന് ചോദിച്ചപ്പോള്‍, ഒരുത്തനെ കൊന്നിട്ട് വരറേന്‍ എന്നായിരുന്നു മറുപടി. തുടര്‍ന്ന് പോലീസ് സ്റ്റേഷനിലും സുരേഷ് വലിയ ഭാവഭേദമില്ലാതെയാണ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കിയത്.

മൃതദേഹം കയറ്റാന്‍ വിസമ്മതിച്ച് ജീപ്പുകാര്‍

മറയൂര്‍: നിരവധി ജീപ്പുകളാണ് മലമുകളിലുള്ള കുടികളില്‍ വന്നുപോയി കൊണ്ടിരിക്കുന്നത്. അതില്‍ കുടിക്കാരുടെയും പുറമെയുള്ളവരുടെയും ജീപ്പുകളുണ്ട്.

ഈ മേഖലയില്‍ സാധാരണ മൃതദേഹം ആരും ടാക്‌സി വാഹനങ്ങളിലോ, മറ്റ് വാഹനങ്ങളിലോ കയറ്റാറില്ല. അത് ദോഷം ചെയ്യുമെന്ന വിശ്വാസമാണ് ഇവര്‍ക്കുള്ളത്. മൃതദേഹം കയറ്റിയ വാഹനത്തില്‍ ആരും കയറില്ല എന്ന വിശ്വാസവും ഇവര്‍ക്കുണ്ട്. കൊല്ലപ്പെട്ട രമേശിന്റെ മൃതദേഹം കയറ്റുവാന്‍ ആരും തയ്യാറാകാതെ വന്നതോടുകൂടി മൃതദേഹം താഴെയെത്തിക്കുവാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടി. കുടിയിലേക്കുള്ള റോഡ് പൂര്‍ണമായി തകര്‍ന്നുകിടക്കുന്നതിനാല്‍ ആംബുലന്‍സിന് കുടികളിലെത്തുവാനും കഴിയുകയില്ല. എത്രയുംപെട്ടെന്ന് റോഡ് പുനര്‍നിര്‍മിച്ച് ഫൈവ് ഗിയര്‍ ആംബുലന്‍സ് അനുവദിച്ചു തരണമെന്നാണ് ഗോത്രസമൂഹത്തിന്റെ പ്രധാന ആവശ്യം.

മൃതദേഹം ആംബുലന്‍സില്‍ എത്തിച്ചത് മൂന്നരക്കിലോമീറ്റര്‍ ചുമന്ന്

രമേശിന്റെ മൃതദേഹം നാട്ടുകാര്‍ ചുമന്നത് മൂന്നരക്കിലോമീറ്റര്‍. കുടിയില്‍നിന്നുള്ള നൂറുകണക്കിന് ഗോത്രവര്‍ഗ യുവാക്കള്‍ കൈമാറി കൈമാറിയാണ് മൂന്നരക്കിലോമീറ്റര്‍ എത്തിച്ചത്. അവിടെനിന്ന് വാഹനത്തില്‍ കയറ്റി രണ്ടുകിലോമീറ്റര്‍ യാത്രചെയ്ത് മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സമീപം ആംബുലന്‍സില്‍ എത്തിച്ചു. അവിടെനിന്ന് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു.

ഏഴുവര്‍ഷത്തിനുള്ളില്‍ നാലു കൊലപാതകം; അശാന്തിയുടെ തീരങ്ങളായി ആദിവാസി താഴ്വാരങ്ങള്‍

മറയൂര്‍: മറയൂര്‍, കാന്തല്ലൂര്‍ മേഖലകളിലെ പല ഗോത്രവര്‍ഗ കോളനികളിലും അക്രമസംഭവങ്ങളുടെ പരമ്പരകളാണ് ഉണ്ടാകുന്നത്. ഏഴുവര്‍ഷത്തിനുളളില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്. കൊലകള്‍ നടത്തിയതാകട്ടെ അടുത്ത ബന്ധുക്കളും.ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും തോക്കും വാക്കത്തിയും എടുത്തുപയോഗിക്കുന്ന നിരവധി അക്രമസംഭവങ്ങളാണ് നടക്കുന്നത്. ചന്ദനം, കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടാണ് ആദ്യ മൂന്നു കൊലപാതകങ്ങളെങ്കില്‍ സ്വത്തു തര്‍ക്കമാണ് നാലാമത്തെ കൊലപാതകത്തിന് കാരണം. മൂന്നു കേസുകളില്‍ പ്രതികളെ കണ്ടെത്തിയെങ്കിലും കാന്തല്ലൂര്‍ ശൂശിനി കുടിയില്‍ അയ്യാസ്വാമിയുടെ കൊലപാതകത്തിലെ പ്രതി പുത്രനെ ഇതുവരെ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല.

നിരവധിപേര്‍ മദ്യത്തിനും കഞ്ചാവിനും അടിമകളാണ്. കാന്തല്ലൂര്‍ പഞ്ചായത്തിലെ തീര്‍ത്ഥമല കോളനിയില്‍ 2015-ല്‍ ബോസ് എന്നയാളെ സമീപവാസികളായ ആറുപേര്‍ ചേര്‍ന്ന് വെടിവെച്ചുകൊന്നിരുന്നു. ശൂശിനി കുടി സ്വദേശി അയ്യാ സ്വാമി(37)യെ സമീപത്തുള്ള തീര്‍ത്ഥമല കുടി സ്വദേശി പുത്രന്‍ 2019 ഏപ്രില്‍ 29-ന് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി പുത്രനെ ഇതുവരെ പിടികൂടാനായിട്ടില്ല.

2020 ഓഗസ്റ്റില്‍ പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിയിലെ കണ്ണന്റെയും ചാപ്പുവിന്റെയും മകള്‍ ചന്ദ്രിക (32) കൊല്ലപ്പെട്ടത് സ്വന്തം സഹോദരീപുത്രന്റെ വെടിയേറ്റ്. ചന്ദനകേസില്‍ ഒറ്റുകൊടുത്തുവെന്ന് ആരോപിച്ചാണ് ബന്ധുക്കളായ കാളിപ്പന്‍, മണികണ്ഠന്‍, ഒരു പതിനാലുകാരന്‍ എന്നിവര്‍ ചേര്‍ന്ന് നാടന്‍ തോക്ക് ഉപയോഗിച്ച് വെടിവെച്ചുകൊന്നത്. പ്രതികളെ അന്നു തന്നെ പിടികൂടി റിമാന്‍ഡുചെയ്തു.

എല്ലാ കുറ്റകൃത്യങ്ങളും നടക്കുന്നത് മലമുകളില്‍, വഴി സൗകര്യമില്ലാത്ത കോളനികളിലാണ്. വാഹനങ്ങള്‍ പെട്ടെന്ന് കടന്നുചെല്ലുവാന്‍ സാധിക്കാത്തതിനാല്‍ പല കുറ്റകൃത്യങ്ങളും പുറത്തറിയാറുമില്ല.

Content Highlights: idukki marayur murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented