-
കോട്ടയം: താഴത്തങ്ങാടി കൊലപാതകക്കേസിലെ പ്രതിയുടെ പേര് മുഹമ്മദ് ബിലാല്‍, വയസ്സ് 23.
ജില്ലാ പോലീസ് മേധാവി ജി.ജയദേവ് വ്യാഴാഴ്ച രാവിലെ പേര് വെളിപ്പെടുത്തിയതോടെ മിക്കവരും പ്രതിയെക്കുറിച്ചുള്ള അന്വേഷണമായി. ചിലര്‍ ഫെയ്സ്ബുക്കില്‍ മുഹമ്മദ് ബിലാലിനെ തിരഞ്ഞു. പേരിലെ സാമ്യംകൊണ്ടു കുടുങ്ങിയത് കോട്ടയം സ്വദേശിയായ മറ്റൊരു മുഹമ്മദ് ബിലാലാണ്. ഫോണ്‍കോളുകള്‍കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ മുഹമ്മദ് ബിലാല്‍ ഫെയ്സ്ബുക്കില്‍ ലൈവായെത്തി. തനിക്കും വീട്ടുകാര്‍ക്കും വാര്‍ത്തകേട്ട അറിവു മാത്രമേയുള്ളൂവെന്നും ശല്യപ്പെടുത്തരുതെന്നും യുവാവ് ആവശ്യപ്പെട്ടു. ചിലര്‍ യുവാവിന് െഎക്യദാര്‍ഢ്യവുമായി രംഗത്തെത്തി. 'ഇവന്റെ എഫ്.ബി. അക്കൗണ്ട് നോക്കിയാല്‍ നിങ്ങളുടെ സംശയങ്ങള്‍ മാറും' എന്ന് ചിലര്‍ ബിലാലിന്റെ ഫെയ്സ്ബുക്കിന്റെ വാളില്‍ പോസ്റ്റുചെയ്തു.
പോലീസിന്റെ നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: താഴത്തങ്ങാടിയില്‍ ഷീബയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രണ്ടുദിവസത്തിനകം പിടികൂടാനായത് കേരള പോലീസിന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷണംപോയ സ്വര്‍ണവും വാഹനവും വീണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Bilal Thazhathangady murder case


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..