അത് പഞ്ചസാരയല്ല, കൊക്കെയ്ന്‍!; ഉന്മാദ പാര്‍ട്ടി, പ്രവേശനത്തിന് ആപ്പും ഒ.ടി.പി.യും


Screegrab: Youtube.com/Sakshi Tv

ഹൈദരാബാദ്: ആഡംബര ഹോട്ടലില്‍ നിയമവിരുദ്ധമായി റേവ് പാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഹോട്ടലിലെ പബ്ബ് നടത്തിപ്പുകാരന്‍ അഭിഷേക് വുപ്പള, പബ്ബ് മാനേജര്‍ അനില്‍ കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പബ്ബ് ഉടമകളിലൊരാളായ അര്‍ജുന്‍ വീരമച്ചിനേനിക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ കൊല്‍ക്കത്തയിലാണെന്നും തിരിച്ചെത്തിയാലുടന്‍ ചോദ്യംചെയ്യുമെന്നും പോലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് ബഞ്ചറാഹില്‍സിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിനോട് ചേര്‍ന്ന പബ്ബില്‍ പോലീസിന്റെ പ്രത്യേകസംഘം മിന്നല്‍ റെയ്ഡ് നടത്തിയത്. പബ്ബില്‍നിന്ന് അഞ്ച് ഗ്രാം കൊക്കെയ്‌നും പിടിച്ചെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പബ്ബിലുണ്ടായിരുന്ന 150-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഒരു സിനിമാ നടന്റെ മകള്‍, മുന്‍ ഡി.ജി.പി.യുടെ മകന്‍, പ്രശസ്ത ഗായകന്‍, എം.പി.യുടെ മകന്‍ എന്നിവരടക്കമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരെയെല്ലാം ചോദ്യംചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു. ഇവരില്‍ പലരുടെയും രക്തസാമ്പിളുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ബാര്‍ ലൈസന്‍സ് ദുരുപയോഗം ചെയ്താണ് പബ്ബില്‍ അര്‍ധരാത്രിയും പാര്‍ട്ടി സംഘടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. രാത്രി മുഴുവന്‍ പബ്ബില്‍ മദ്യം വിളമ്പിയിരുന്നു. പോലീസ് സംഘം പരിശോധനയ്‌ക്കെത്തിയപ്പോള്‍ 150-ഓളം പേരാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. പബ്ബില്‍ ലഹരിമരുന്ന് വിതരണം ചെയ്തിട്ടില്ലെന്നായിരുന്നു ജീവനക്കാരുടെ ആദ്യ മറുപടി. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ പബ്ബിലെ കൗണ്ടറില്‍നിന്ന് അഞ്ച് ഗ്രാം കൊക്കെയ്ന്‍ കണ്ടെടുക്കുകയായിരുന്നു. സംശയകരമായ രീതിയില്‍ മറ്റുചില കവറുകളും ഇവിടെനിന്ന് കണ്ടെടുത്തിട്ടുണ്ട്.

കൊക്കെയ്ന്‍ പാക്കറ്റുകള്‍ കണ്ടെടുത്തതിന് പിന്നാലെ ഇത് പഞ്ചസാരയാണെന്നായിരുന്നു ജീവനക്കാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ഇത് കൊക്കെയ്‌നാണെന്ന് സ്ഥിരീകരിച്ചതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

മുന്‍ കേന്ദ്രമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഹോട്ടലിലെ 'പുഡിങ് ആന്‍ഡ് മിങ്ക്' പബ്ബ്. 2021 ഓഗസ്റ്റില്‍ അഭിഷേക് വുപ്പളയും അര്‍ജുനും ഇത് ഏറ്റെടുക്കുകയായിരുന്നു. സെലിബ്രറ്റികളടക്കം പങ്കെടുത്തിരുന്ന വമ്പന്‍ പാര്‍ട്ടികളാണ് പബ്ബില്‍ നടന്നിരുന്നത്. അതിനാല്‍തന്നെ ഹൈദരാബാദിലെ ഉന്നതര്‍ക്കും സെലിബ്രറ്റികള്‍ക്കും ഈ പബ്ബ് സുപരിചിതമായിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ പോലീസിന്റെ റെയ്ഡ് നടക്കുമ്പോള്‍ ഉടമകളിലൊരാളായ അഭിഷേകും മാനേജരായ അനില്‍കുമാറും പബ്ബിലുണ്ടായിരുന്നു. പോലീസ് സംഘം പബ്ബിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ ഡി.ജെ. സംഗീതത്തിനൊപ്പം നിരവധിപേര്‍ നൃത്തം ചെയ്യുകയായിരുന്നു. പാര്‍ട്ടിക്കിടെ മദ്യവും വിളമ്പിയിരുന്നു. എന്നാല്‍ രാത്രി മദ്യം വിളമ്പാനുള്ള അനുമതി പബ്ബിനുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

ഉന്നതരുടെ മക്കളും ബന്ധുക്കളും പങ്കെടുത്ത റേവ് പാര്‍ട്ടിയിലേക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയാണ് രജിസ്‌ട്രേഷന്‍ സ്വീകരിച്ചിരുന്നത്. ആപ്പില്‍ പേരുവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഒ.ടി.പി. വഴി ഇത് സ്ഥിരീകരിക്കുകയും ചെയ്യും. ഇതിനുശേഷമാണ് പബ്ബില്‍ പ്രവേശനം അനുവദിച്ചിരുന്നത്. അതേസമയം, പബ്ബിലെ പാര്‍ട്ടിയില്‍ പങ്കെടുത്ത എല്ലാവരും ലഹരിമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാത്രി വൈകിയും പാര്‍ട്ടി നടത്താന്‍ പബ്ബിന് അനുമതിയുണ്ടെന്ന് കരുതിയാണ് മിക്കവരും പാര്‍ട്ടിക്കെത്തിയത്. ഇക്കാര്യം ഇവര്‍ പോലീസിനോട് പറഞ്ഞിട്ടുമുണ്ട്.

Content Highlights: hyderabad pub party raid police found cocaine from bar counter

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022

More from this section
Most Commented