ഭർത്താവിനെ രേഷ്മയും ബീരുവും കൊന്നത് മദ്യം കൊടുത്ത് മയക്കിയ ശേഷം;മൃതദേഹം കുഴിച്ചിട്ടത് പിറ്റേന്ന്


രേഷ്മാ ബീവി, ബീരു

ചേർപ്പ്: പാറക്കോവിലിൽ സ്വർണപ്പണിക്കാരനായ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ (40) ഭാര്യയും സുഹൃത്തും ചേർന്ന് ആസൂത്രിതമായി കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് .കൊല്ലപ്പെട്ട മാലിക്കിന്റെ മൃതദേഹം ഇവർ താമസിച്ചിരുന്ന പറമ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. സ്വർണപ്പണിയിൽ മൻസൂറിന്റെ സഹായിയായ ബീരുവും മൻസൂറിന്റെ ഭാര്യ രേഷ്മാ ബീവി (30)യുമാണ് കൊലപാതകത്തിനു പിന്നില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു.

മൃതദേഹം കുഴിച്ചിട്ടത് പിറ്റേന്ന്
: ഭർത്താവിന്റെ ഉപദ്രവം കാരണം മൻസൂറിനെ ഒഴിവാക്കി കുട്ടികളോടൊപ്പം എവിടെയെങ്കിലും പോയി താമസിക്കാനായിരുന്നു രേഷ്മയുടെ തീരുമാനം. എന്നാൽ, മക്കളുടെ പഠനം ചേർപ്പിൽ ആയിരുന്നു. ഇതിനിടെയാണ് രേഷ്മ ബീരുവുമായി അടുക്കുന്നത്.

ഡിസംബർ 12-ന് രാത്രി ബീരു മദ്യവുമായി എത്തി മുകൾനിലയിലെ മുറിയിൽ മൻസൂറിനൊപ്പം ഒരുമിച്ചിരുന്ന് മദ്യപിച്ചു. മദ്യലഹരിയിൽ മൻസൂർ മയങ്ങിയതോടെ ബീരു താഴെയെത്തി. രേഷ്മക്കൊപ്പമെത്തി കമ്പിപ്പാരയുമായി ചെന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന മൻസൂറിനെ തലക്ക് അടിച്ച് കൊലപ്പെടുത്തി. പിറ്റേന്ന് രാത്രി വീടിന്റെ പുറകു വശത്ത് മൃതദേഹം കുഴിച്ചിട്ടു. കുട്ടികൾ പപ്പയെ അന്വേഷിച്ചപ്പോൾ പുലർച്ചെ കൂട്ടുകാരന്റെ ബൈക്കിൽ കയറി നാട്ടിൽ പോയെന്നാണ് പറഞ്ഞിരുന്നത്. ഭർത്താവിനെ കാണാനില്ലെന്നു പറഞ്ഞ് ഡിസംബർ 19-ന് രേഷ്മയും ബീരുവും കൂടി ചേർപ്പ് സ്റ്റേഷനിൽ പരാതി നൽകി.

ഭർത്താവുമായി വഴക്കിടുന്നതിനിടെ തന്നെ അടിക്കാൻ എടുത്ത കമ്പിപ്പാര പിടിച്ചുവാങ്ങി അടിച്ചപ്പോൾ ഭർത്താവ് മരിച്ചു എന്നാണ് ആദ്യം രേഷ്മ പോലീസിനോട് പറഞ്ഞത്. എന്നാൽ, വിശദമായ ചോദ്യംചെയ്യലിൽ ബീരുവാണ് കൊന്നതെന്ന് രേഷ്മ വെളിപ്പെടുത്തി. വീടിനടുത്തുതന്നെ മൃതദേഹത്തിന്റെ സാന്നിധ്യവും പ്രതികളിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇവർക്കൊപ്പം വീട്ടിൽ ദമ്പതിമാരുടെ രണ്ടും മക്കളും സഹായിയായ ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഈ കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.

ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, ഇൻസ്പെക്ടർ ടി.വി. ഷിബു, എസ്.ഐ.മാരായ പി.ജി. അനൂപ്, പി.ജെ. ഫ്രാൻസിസ്, ടി.ജി. ദിലീപ്കുമാർ, കെ.കെ. ഉണ്ണികൃഷ്ണൻ, എ.എസ്.ഐ.മാരായ വിനോദ്, കെ.എം. മുഹമ്മദ് അഷറഫ്, എം. സുമൽ, കെ.പി. രാജു, സഫീർ ബാബു, ഇ.എസ്. ജീവൻ, കെ.എസ്. ഉമേഷ്, പി.വി. വികാസ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഞെട്ടലിൽ പാറക്കോവിൽ

: 20 കൊല്ലം മുമ്പ് ഒരു പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതിന്റെ പേടിപ്പിക്കുന്ന ഓർമകൾ മറന്നുതുടങ്ങിയ ഗ്രാമം മറ്റൊരു കൊലപാതകമറിഞ്ഞ് ഞെട്ടി. സ്വർണാഭരണരംഗത്ത് ഒട്ടേറെ അതിഥി തൊഴിലാളികൾ താമസിക്കുന്ന പാറക്കോവിലിൽ കൊലപാതകവിവരം അറിഞ്ഞ് വലിയ ജനക്കൂട്ടം സ്ഥലത്തെത്തി. മൻസൂറിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ 11 മണിയോടെ വീടിന്റെ പിറകുവശത്തുനിന്ന്‌ പുറത്തെടുത്തു. കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കാൻ രേഷ്മയെയും ബീരുവിനെയും പോലീസ് കൊണ്ടുവന്നിരുന്നു. ഒന്നരയടിയോളം താഴ്ചയിലാണ് മൃതദേഹം കുഴിച്ചിട്ടിരുന്നത്. തഹസിൽദാർ നീലാംബരൻ ഇൻക്വസ്റ്റ് നടത്തി.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ബിജുകുമാറും മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോ​േളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented