
നവീൻ
തൃശ്ശൂര്‍: കണ്ണീരുതോരാതെയുള്ള അമ്മയുടെ അപേക്ഷകള്‍ക്ക് ഫലമുണ്ടായി. മകളുടെ മരണത്തിനുത്തരവാദിയായ ആളെ പോലീസ് അറസ്റ്റുചെയ്തു. മരണം കഴിഞ്ഞ ഒരു വര്‍ഷത്തിനുശേഷമാണ് അറസ്റ്റ് ഉണ്ടായത്. തിരുവമ്പാടി ശ്രീനന്ദനത്തില്‍ നവീന്‍ (40) ആണ് യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ സുഹൃത്തായ ഇയാള്‍ ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് യുവതി ആത്മഹത്യചെയ്തത്. 2020 സെപ്റ്റംബര്‍ ഇരുപതിനായിരുന്നു സംഭവം
ആത്മഹത്യക്കുറിപ്പില്‍ നവീനിന്റെ പീഡനത്തെക്കുറിച്ച് യുവതി എഴുതിയിരുന്നു. ഇയാളാണ് മരണത്തിനുത്തരവാദി എന്നും ഇതില്‍ ഉണ്ടായിരുന്നു. എന്നിട്ടും അറസ്റ്റ് നടന്നിരുന്നില്ല. തുടര്‍ന്ന് യുവതിയുടെ അമ്മ ഹൈക്കോടതിയെ സമീപിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
മരിച്ച യുവതിയുടെ ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്ന നവീന്‍ വീട്ടിലെ നിത്യസന്ദര്‍ശകനുമായിരുന്നു. ഇതു മുതലെടുത്താണ് ഇയാള്‍ അതിക്രമം കാണിച്ചത്.
Content Highlights : Husband's friend arrested for women's death
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..