കൊല്ലപ്പെട്ട ഉമ, അറസ്റ്റിലായ രമേഷ്
നാഗർകോവിൽ: വെള്ളിച്ചന്തയ്ക്കുസമീപം ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.
ഈത്തൻകാട് സ്വദേശി രമേഷ് (37)ആണ് ഭാര്യ ഉമയെ (33)കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ഉമയുടെ നിലവിളികേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോഴാണ് കഴുത്തിൽ ഗുരുതര പരിക്കേറ്റനിലയിൽ ഉമയെ കണ്ടത്.
നാട്ടുകാർ ഉമയെ നാഗർകോവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രമേഷ് ഒളിവിലായിരുന്നു. കുളച്ചൽ എ.എസ്.പി. വിശ്വേഷ് ശാസ്ത്രിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ തിങ്കളാഴ്ച രാവിലെ രമേഷിനെ അറസ്റ്റുചെയ്യുകയായിരുന്നു.
സംശയമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർക്ക് 11വയസ്സുള്ള മകനും 9 വയസ്സുള്ള മകളുമുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..