ഭാര്യയെ കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി


1 min read
Read later
Print
Share

സുരേന്ദ്രൻ

പൂവത്തിളപ്പ്: അകലക്കുന്നം നാലാംവാര്‍ഡ് കരിമ്പാനിയില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിപ്പരിക്കേല്പിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തച്ചിലങ്ങാട്ട് കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രനാണ്(60) ഭാര്യ പുഷ്പമ്മയെ(55) റബ്ബര്‍ക്കത്തിക്ക് കുത്തിയശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സുരേന്ദ്രന്‍ എല്‍.ഐ.സി. ഏജന്റാണ്. ശനിയാഴ്ച രാത്രി ഒന്‍പതുമണിക്കുശേഷമായിരുന്നു സംഭവം.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: സുരേന്ദ്രന്‍ മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ട്. സ്വന്തം വീട്ടില്‍ പോയ പുഷ്പമ്മ മൂന്നുദിവസം മുന്‍പാണ് മടങ്ങിയെത്തിയത്. ശനിയാഴ്ച രാത്രിയിലും വഴക്കുണ്ടായി. മദ്യലഹരിയിലായിരുന്ന സുരേന്ദ്രന്‍ പുഷ്പമ്മയെ കുത്തുകയായിരുന്നു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ പുഷ്പമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പള്ളിക്കത്തോട് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തിയപ്പോഴേക്കും സുരേന്ദ്രന്‍ വീടിനുള്ളില്‍ തൂങ്ങിയനിലയിലായിരുന്നു. പോലീസ് ഉടന്‍ കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുഷ്പമ്മ അപകടനില തരണംചെയ്തിട്ടുണ്ട്.

സുരേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച കരിമ്പാനിയിലെ വീട്ടുവളപ്പില്‍ നടത്തി. മക്കള്‍: വിഷ്ണു, വിമല്‍.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
.
Premium

9 min

നമ്മുടെ ഭയത്തെ സൈബർ കുറ്റവാളികൾ പണമാക്കി മാറ്റുന്നു | സൈബർ കുറ്റാന്വേഷക ഡോ ധന്യ മേനോനുമായി അഭിമുഖം

Sep 28, 2023


Jonathan Joseph James a teenge boy who hacked nasa life story death suicide hacker
Premium

7 min

കംപ്യൂട്ടർ ജീനിയസ്, 16-ാംവയസ്സിൽ നാസയും പെന്റഗണും ഹാക്ക് ചെയ്തു; 25-ൽ ആത്മഹത്യ | Sins & Sorrow

Sep 28, 2023


Murder

1 min

കൊന്ന് വെട്ടിനുറുക്കി ഉപ്പ് വിതറി, കുഴിച്ചിട്ട സ്ഥലത്ത് മഞ്ഞള്‍ നട്ടു; പത്മയുടെ മൃതദേഹം കണ്ടെത്തി

Oct 11, 2022


Most Commented