-
കാഞ്ഞിരംകുളം: മൂന്നുവയസ്സുകാരനായ മകൻ നോക്കിനിൽക്കെ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്നു. പുല്ലുവിള തോട്ടംപുരയിടത്തിൽ നിന്ന് പുല്ലുവിള ചാവടി നെടിയകാല കല്ലുത്തട്ട് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഷൈനി (25) യെയാണ് വീടിനുള്ളിൽ വച്ച് ഭർത്താവ് നിധീഷ് (33) കഴുത്ത് ഞെരിച്ച് കൊന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ഭർത്താവ് നിധീഷിനെ കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ മുതൽ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. ഇതിനിടെ മർദ്ദനമേറ്റ ഷൈനി ബോധരഹിതയായി.
ഏറെസമയത്തിനുശേഷം ബോധംവന്ന ഷൈനി സംസാരിക്കാൻ തുടങ്ങിയപ്പോൾ നിധീഷ് കാലുകൾ കെട്ടിയശേഷം വായിൽ തുണി തിരുകി. തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ മൂന്നുവയസ്സുകാരനായ മകൻ കെവിൻ നിലവിളിച്ചെങ്കിലും ശബ്ദം പുറത്ത് കേട്ടില്ല.
ഉച്ചയ്ക്ക് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്. ഇതിനിടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. ആർ.ഡി.ഒ.യുടെ നേതൃത്വത്തിൽ പരിശോധന നടത്തി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlight: Husband arrested for killing wife in Kanjiramkulam


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..