പ്രതീകാത്മക ചിത്രം | Photo: AFP
കൊല്ലം: വഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. നീണ്ടകര പുത്തന്‍തുറ ബേക്കറി ജങ്ഷന് സമീപം വാടകയ്ക്കുതാമസിക്കുന്ന ചാര്‍ലി (ടിന്റു-38) ആണ് അറസ്റ്റിലായത്. ആലപ്പുഴ തുമ്പോളി സ്വദേശിയാണ് ഇയാള്‍.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഉറങ്ങാന്‍കിടന്ന ചാര്‍ലിയും ഭാര്യ മിനിമോളും (മേരി) തമ്മില്‍ വഴക്കുണ്ടായി. കിടപ്പുമുറിയില്‍നിന്ന് മേരിയെ അടുക്കളയിലേക്ക് പിടിച്ചുകൊണ്ടുപോയി കറിക്കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. ഈ സമയം ഏഴും മൂന്നും വയസ്സുള്ള മക്കള്‍ കിടപ്പുമുറിയില്‍ ഉറക്കത്തിലായിരുന്നു.
രക്തംവാര്‍ന്ന് അടുക്കളയില്‍ കിടന്ന മേരിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആദ്യം ചാര്‍ലി കൂട്ടാക്കിയില്ല.ഇവര്‍ നിരന്തരം അപേക്ഷിച്ചതിനെ തുടര്‍ന്ന് നീണ്ടകര ഫൗണ്ടേഷന് ആശുപത്രിയില്‍ എത്തിച്ചശേഷം കാറുമായി കടന്നുകളയുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മേരിയെ കൊല്ലം ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി.
മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍പ്പോയ ചാര്‍ലിയെ ചവറ എസ്.ഐ. സുകേഷിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു കസ്റ്റഡിയിലെടുത്തു. ചവറ ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതിയെ പുത്തന്‍തുറയിലെ വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പുനടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Content Highlights: husband arrested for attempting to murder wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..