ഭാര്യയെ മണ്‍വെട്ടികൊണ്ട് വെട്ടി, തടയാനെത്തിയ അമ്മയുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു; യുവാവ് അറസ്റ്റില്‍


പ്രതീകാത്മക ചിത്രം | Photo: AFP

കൊല്ലം: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളമൊഴിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പണയംവെക്കാനായി വീടിന്റെ പ്രമാണം നല്‍കാത്തതിനാലാണ് തേവലപ്പുറം സുരേഷ് ഭവനില്‍ സുഭാഷ്(40) ഭാര്യ മഞ്ജു(37)വിനെ മര്‍ദിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

മഞ്ചുവിനെ മര്‍ദ്ദിച്ച ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത് കണ്ട് തടയാനെത്തിയ അമ്മ ഭവാനി(70)യുടെ ദേഹത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളലേല്‍പ്പിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലാക്കിയത്. സുഭാഷിനെ അറസ്റ്റുചെയ്തു.

വ്യാഴാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം. പുത്തൂര്‍ എസ്.എച്ച്.ഒ. സുഭാഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്.ഐ. ടി.ജെ.ജയേഷ്, എസ്.ഐ.മാരായ ഭാസി, നന്ദകുമാര്‍, എ.എസ്.ഐ. സന്തോഷ്, എസ്.സി.പി.ഒ. വിനോദ്, സി.പി.ഒ. മുഹമ്മദ് റാഷിന്‍ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Content Highlights: husband arrested for attacking wife and mother

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


India vs Ireland 1st t20 live at Dublin

1 min

അനായാസം ഇന്ത്യ, ആദ്യ ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെ ഏഴുവിക്കറ്റിന് തകര്‍ത്തു

Jun 27, 2022

Most Commented