മോഹനൻ, ജ്യോതി
ഇരിട്ടി: മുഴക്കുന്ന് കടുക്കാപ്പാലത്ത് ഭാര്യയെ വീടിനുള്ളില്‍ മരിച്ചനിലയിലും ഭര്‍ത്താവിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തി. കടുക്കപ്പാലത്തെ ജീഷ്മനിവാസില്‍ പൂവളപ്പില്‍ മോഹന(53)നെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ ജ്യോതി (43) കിടക്കയില്‍ മരിച്ചനിലയിലായിരുന്നു. ജ്യോതിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടതിനാല്‍ കൊലപാതകമാണെന്ന് സംശയിക്കുന്നു. ജ്യോതിയെ കഴുത്തുഞെരിച്ചുകൊന്നശേഷം മോഹനന്‍ ആത്മഹത്യചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.
ശനിയാഴ്ച രാവിലെ ഇരുവരെയും വീടിന് വെളിയില്‍ കാണാത്തതിനെത്തുടര്‍ന്ന് സമീപത്ത് താമസിക്കുന്ന ജ്യോതിയുടെ സഹോദരന്‍ പ്രജീഷ് അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒറ്റമുറിവീടിന്റെ കതക് അടച്ചനിലയിലാണെങ്കിലും വാതില്‍ അകത്തുനിന്ന് പൂട്ടിയിരുന്നില്ല.
ചായപ്പൊടി ചില്ലറവിതരണക്കാരനാണ് മോഹനന്‍. ഇയാള്‍ ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നാണ് ജ്യേതിയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നത്. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരായി മറ്റിടങ്ങളിലാണ് താമസം. ജ്യോതി സഹോദരിയുടെ ചികിത്സാര്‍ഥം ഇടയ്ക്ക് സഹോദരിയുടെ വീട്ടിലാണ് താമസം. വെള്ളിയാഴ്ച തറവാട്ടുവീട്ടിലുണ്ടായിരുന്ന ജ്യോതി രാത്രി ഒന്‍പതോടെയാണ് തൊട്ടടുത്തുള്ള സ്വന്തം വീട്ടിലേക്ക് പോയത്. കുടുംബവഴക്കിനിടയില്‍ അര്‍ധരാത്രിയോടെ കൊലയും ആത്മഹത്യയും നടന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മക്കള്‍: ജിഷ്ണുദാസ് (ഇന്ത്യന്‍ കോഫി ഹൗസ് ഛത്തീസ്ഗഢ്), ജീഷ്മ. മരുമക്കള്‍: ജയദാസ് (മാനന്തേരി), നമിത. കടുക്കാപ്പാലത്തെ പരേതനായ നാണുവിന്റെയും കമലയുടെയും മകനാണ് മോഹനന്‍.
Content Highlights: husband and wife found dead in their home in iritty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..