ആനയുടെ അസുഖംമാറാന്‍ സുഹൃത്തിനെ കൊന്നു, കുട്ടിയുടെ രക്തം ഊറ്റിയെടുത്തു; കേരളത്തെ ഞെട്ടിച്ച നരബലികള്‍


കുറ്റംസമ്മതിച്ച പ്രതി, 'ആന വലിയ ജീവിയാണെന്നും കൊല്ലപ്പെട്ട കാശി ഒരു മനുഷ്യനാണെന്നും മനുഷ്യന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നു'മുള്ള വിചിത്രവാദമാണ് ഉയര്‍ത്തിയത്.

പ്രതീകാത്മക ചിത്രം

നവോത്ഥാനത്തിന് പേരുകേട്ട കേരളത്തില്‍ ഇതിന് മുമ്പും നരബലികള്‍ നടന്നിട്ടുണ്ട്. ആനയുടെ അസുഖം മാറ്റാനും സന്താനലബ്ധിക്കുമൊക്കെ കണ്ണില്ലാത്ത ക്രൂരത നടന്നു. ഇതില്‍ കൂടുതലും ഇരക്കളാക്കപ്പെട്ടത് കുട്ടികളും...

ആദ്യ ഇരസ്വാതന്ത്ര്യം ലഭിച്ചശേഷം, കേരളപ്പിറവിക്ക് തൊട്ടുമുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ നരബലി 1955 ഏപ്രില്‍ 23-നാണ്. തിരുവനന്തപുരം കാട്ടാക്കടയില്‍ കഴുത്തില്‍ കുരുക്കിട്ട് 15-കാരനെ ബലികഴിച്ചു. മൃതദേഹം മറവുചെയ്യാനായി ചാക്കിലാക്കി കൊണ്ടുപോകുമ്പോള്‍ പ്രതികള്‍ പോലീസ് പിടിയിലായി. മന്ത്രാവാദിയെയും കൂട്ടാളിയെയും നാടുകടത്താനായിരുന്നു അന്ന് സെഷന്‍സ് കോടതിയുടെ വിധി.

ആനയ്ക്കുവേണ്ടി

ഗുരുവായൂരില്‍ 1956 സെപ്റ്റംബര്‍ 29-നാണ് രാധ എന്ന ആനയുടെ അസുഖംമാറാനായി നരബലി നടന്നത്. ആനപ്രേമിയായ അപ്പസാമിയെന്ന കൃഷ്ണന്‍ചെട്ടിയാണ് ക്രൂരകൃത്യം ചെയ്തത്. അമ്പലത്തിന്റെ കിഴക്കെനടയില്‍ കിടന്നുറങ്ങിയ സുഹൃത്തുകൂടിയായ കാശി എന്നയാളെ വെട്ടുകത്തികൊണ്ട് കൊലപ്പെടുത്തി. വിചാരണയ്ക്കുശേഷം അപ്പസ്വാമിയെ കോഴിക്കോട്ടെ തെക്കെ മലബാര്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. കുറ്റംസമ്മതിച്ച പ്രതി, 'ആന വലിയ ജീവിയാണെന്നും കൊല്ലപ്പെട്ട കാശി ഒരു മനുഷ്യനാണെന്നും മനുഷ്യന്‍ ജീവിച്ചിട്ട് കാര്യമില്ലെന്നു'മുള്ള വിചിത്രവാദമാണ് ഉയര്‍ത്തിയത്.

നരബലിക്ക് വധശിക്ഷ

1973 മേയ് 29-ാം തീയതി കൊല്ലത്ത് ശങ്കരോദയം എല്‍.പി. സ്‌കൂളിലെ ആറുവയസ്സുകാരനായ ദേവദാസനാണ് ക്രൂരതയ്ക്ക് ഇരയായത്. നാട്ടുകാരനായ അഴകേശന്‍ ദേവപ്രീതിക്കായി കൈവശം സൂക്ഷിച്ചിരുന്ന വിഗ്രഹത്തിനുമുന്നിലിട്ട് കുഞ്ഞിനെ കഴുത്തറത്ത് കൊന്നു. കൊല്ലം സെഷന്‍സ് കോടതി ഇയാള്‍ക്ക് വധശിക്ഷവിധിച്ചു.

വയനാട്ടിലെ നരബലി

ഒരു ദശകത്തിനുശേഷം 1983- ല്‍ വയനാട്ടിലും നരബലിശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എരുമാട് പ്രൈമറി സ്‌കൂള്‍ അധ്യാപകനായ കേളപ്പനെ ബലികഴിപ്പിക്കാന്‍ ശ്രമിച്ചതിന് ആറന്‍മുള സ്വദേശിയായ ലക്ഷ്മി, മകന്‍ രാമചന്ദ്രന്‍ എന്നിവര്‍ ശിക്ഷിക്കപ്പെട്ടു.

കുഴിത്തറയിലെ ക്രൂരത

1996 ഡിസംബര്‍ 31 അര്‍ധരാത്രിയില്‍ കായകുളം കുഴിത്തറയിലുണ്ടായ നരബലിയുടെ ഇര ആറുവയസ്സുകാരി അജിതയാണ്. നരബലി നടത്തിയ ദമ്പതിമാരായ വിക്രമനും തുളസിയും കൃത്യം നടത്തിയതാവട്ടെ സന്താനലബ്ധിക്കും. സ്‌കൂളില്‍നിന്ന് മടങ്ങിവരവേ അജിതയെ വാഗ്ദാനങ്ങള്‍നല്‍കി ദമ്പതിമാര്‍ വീട്ടിലെത്തിച്ചു. അര്‍ധരാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്തു. രക്തംവാര്‍ന്ന് അലറിക്കരയാന്‍ ശ്രമിച്ച കുഞ്ഞിന്റെ വായില്‍ തുണി തിരുകിവെച്ചു. രക്തമെടുത്ത് പൂജനടത്തിയശേഷം മൃതദേഹം കുളത്തിലെറിഞ്ഞു. എന്നാല്‍ കുഞ്ഞിന്റെ ശരീരത്തില്‍ക്കണ്ട മുറിവ് ബന്ധുക്കളില്‍ സംശയമുണ്ടാക്കി. നാട്ടിലാകെ പ്രതിഷേധമുണ്ടായി. അന്വേഷണത്തിനൊടുവില്‍ ദമ്പതികളെയും നരബലി നിര്‍ദേശിച്ച മന്ത്രവാദി മുരുകനെയും അറസ്റ്റുചെയ്തു.

തുമ്പില്ലാത്ത പട്ടാമ്പിക്കേസ്

പട്ടാമ്പിയില്‍ 2004-ല്‍ ആണ് റെയില്‍വേസ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങിയ നാലുവയസ്സുകാരനെ ഭാരതപ്പുഴയോട് ചേര്‍ന്നുകിടക്കുന്ന കുളത്തില്‍നിന്ന് കൈകാലുകള്‍ അറത്തുമാറ്റിയ നിലയില്‍ കണ്ടെത്തിയത്. കുളത്തിനുസമീപത്തെ റെയില്‍വേ ലൈനില്‍ മഞ്ഞള്‍കൊണ്ട് കളംവരച്ച് പൂജനടത്തിയതിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തി. എന്നാല്‍ പ്രതികളെ കണ്ടെത്താനായില്ല.

അമ്മതന്നെ പ്രതി

2021 ഫെബ്രുവരിയില്‍ പാലക്കാട് പുതുപ്പള്ളി തെരുവില്‍ ആറുവയസ്സുകാരനെ വീട്ടിലെ കുളിമുറിയില്‍ കാല്‍ കൂട്ടിക്കെട്ടിയ ശേഷം കഴുത്തറത്ത് കൊലപ്പെടുത്തി. പ്രതി മാതാവ് തന്നെയായിരുന്നു. മകന്‍ ആമിലിനെ ദൈവത്തിനുവേണ്ടി ബലി നല്‍കിയെന്നാണ് പ്രതിയായ മാതാവ് ഷാഹിദ് നല്‍കിയ മൊഴി. എഫ്.ഐ.ആറില്‍ പോലീസ് നരബലിയെന്ന് രേഖപ്പെടുത്തിയിരിക്കുന്ന കേസില്‍ വിചാരണ പുരോഗമിക്കുന്നു.

തയ്യാറാക്കിയത്: ശ്രുതി ലാല്‍ മാത്തോത്ത്


Content Highlights: human sacrifice cases history in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented