Screengrab: Mathrubhumi News
കൊച്ചി: ഏലൂരിലെ ജൂവലറിയില്‍ വന്‍ കവര്‍ച്ച. ജൂവലറിയിലെ ലോക്കര്‍ തകര്‍ത്ത് മൂന്ന് കിലോയോളം സ്വര്‍ണവും 25 കിലോ വെള്ളിയും കവര്‍ന്നു. ഏലൂരിലെ ഐശ്വര്യ ജൂവലറിയിലാണ് കവര്‍ച്ച നടന്നത്.
ജൂവലറിയോട് ചേര്‍ന്നുള്ള ബാര്‍ബര്‍ ഷോപ്പിന്റെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തകര്‍ത്തായിരുന്നു മോഷണം. ജൂവലറി ഉടമ തിങ്കളാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരമറിയുന്നത്.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് ജൂവലറി ഉടമ വിജയകുമാര്‍ സ്ഥാപനം അടച്ചിട്ട് വീട്ടിലേക്ക് പോയത്. കഴിഞ്ഞദിവസം അവധിയായിരുന്നു. ജൂവലറിയോട് ചേര്‍ന്ന് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ബാര്‍ബര്‍ ഷോപ്പും പ്രവര്‍ത്തിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച പുലര്‍ച്ചെയോ കവര്‍ച്ച നടന്നതായാണ് പ്രാഥമിക നിഗമനം.
ഒന്നരക്കോടിയലധികം രൂപയുടെ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്നും സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതായും ഉടമ വിജയകുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് എ.സി.പി. അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും ജൂവലറിയിലെത്തി പരിശോധന നടത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: huge theft in a jewellery in eloor kochi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..