അനന്തു, സിബി,
പോത്തന്‍കോട്: അര്‍ധരാത്രിയില്‍ വീട്ടില്‍ക്കയറി അതിക്രമം കാട്ടുകയും വീട്ടമ്മയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ പോലീസ് പിടിയില്‍. ശ്രീകാര്യം മേലാംകോണം പുതുവല്‍ പുത്തന്‍വീട്ടില്‍ സിബി (28), മണ്ണന്തല മുളപ്പറക്കോണം രാജ് നിവാസില്‍ അനന്തു (26) എന്നിവരെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തത്. ഈ മാസം11-നാണ് സംഭവം.
നന്നാട്ടുകാവ് മുറമേല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ സുനിലിന്റെ വീട്ടിലാണ് പ്രതികള്‍ ആക്രമണം നടത്തിയത്. അക്രമത്തില്‍ സുനിലിന്റെ ഭാര്യയെ വെട്ടി പ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
പ്രതികള്‍ ഫെയ്‌സ് ബുക്കില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കി സുനിലിന്റെ ഭാര്യയ്ക്ക് മോശം സന്ദേശങ്ങള്‍ അയച്ചിരുന്നതായി പോലീസ് പറഞ്ഞു.
ഫെയ്‌സ്ബുക്കില്‍ നിന്നും ലഭിച്ച ഫോണ്‍ നമ്പരിന്റെ അടിസ്ഥാനത്തിലാണ് സിബിയെയും അനന്തുവിനെയും സുനില്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സുനില്‍ സിബിയെ ഫോണില്‍ വിളിച്ചു സംസാരിച്ചു. തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.
അക്രമത്തിനുശേഷം പ്രതികള്‍ വട്ടപ്പാറയിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവിലായിരുന്നു. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതികളെ ലഹരി പദാര്‍ഥങ്ങളും മാരകായുധങ്ങളുമായി പിടികൂടിയത്.
പ്രതികളോടൊപ്പം മറ്റ് മൂന്നുപേരെയും ലഹരി പദാര്‍ഥങ്ങളുമായി പിടികൂടി. ഇവരെ അരുവിക്കര പോലീസിനു കൈമാറി.
പോത്തന്‍കോട് എസ്.എച്ച്.ഒ. ശ്യാമിന്റെ നേതൃത്വത്തില്‍ എസ്.ഐ. വിനോദ് വിക്രമാദിത്യന്‍, മറ്റ് ഉദ്യോഗസ്ഥരായ രാകേഷ്, ഉണ്ണികൃഷ്ണന്‍, മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..