സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കുറിപ്പ്; കോട്ടയത്ത് ഹോട്ടലുടമ തീവണ്ടിക്ക് മുന്നില്‍ചാടി ജീവനൊടുക്കി


2 min read
Read later
Print
Share

സരിൻ മോഹൻ | Photo: facebook.com|sarin.mohan.79

കുറിച്ചി (കോട്ടയം): കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം ഹോട്ടലുടമ ജീവനൊടുക്കി. കുറിച്ചിയിലെ വിനായക ഹോട്ടലുടമ കനകക്കുന്ന് ഗുരുദേവഭവനില്‍ സരിന്‍ മോഹനാ(42)ണ് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യചെയ്തത്. അശാസ്ത്രീയമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ച സര്‍ക്കാരാണ് മരണത്തിന് ഉത്തരവാദിയെന്ന് പോസ്റ്റില്‍ പറയുന്നു. ബിവറേജ് തുറക്കുകയും പാര്‍ട്ടി പരിപാടി നടത്തി ആളെ കൂട്ടുകയും ചെയ്ത സര്‍ക്കാര്‍ ഹോട്ടലുകാരെ പ്രതിസന്ധിയിലാക്കിയെന്നും കുറ്റപ്പെടുത്തുന്നു.

വിദേശത്തായിരുന്ന സരിന്‍ തിരികെ നാട്ടിലെത്തിയ ശേഷമാണ് കുറിച്ചിയില്‍ ഹോട്ടല്‍ ആരംഭിച്ചത്. ഹോട്ടലില്‍ നിന്ന് നന്നായി വരുമാനം ലഭിച്ചതോടെ ഇയാള്‍ കുറിച്ചിയില്‍ ഇതേ കെട്ടിടത്തില്‍ തന്നെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിനും സ്‌പെയര്‍ പാട്‌സ് കടയ്ക്കുമായി ക്രമീകരണങ്ങള്‍ നടത്തി. രണ്ടാം കോവിഡ് തരംഗത്തില്‍ ലോക്ഡൗണ്‍ വരികയും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദം ഇല്ലാതെ വരികയും ചെയ്തു. ഇതോടെ സരിന്റെ ഹോട്ടലിലും പ്രതിസന്ധിയുണ്ടായി. ഹോട്ടലിനും ടെക്‌സ്‌റ്റൈല്‍സിനും സ്‌പെയര്‍ പാട്‌സ് കടയ്ക്കുമായി ഒരു മാസം 35000 രൂപയായിരുന്നു വാടകയായി നല്‍കേണ്ടിയിരുന്നത്.

പല സ്ഥലത്തുനിന്നും കടംവാങ്ങിയും പണയംവെച്ചുമാണ് സരിന്‍ ഹോട്ടലിന്റെയും കെട്ടിടത്തിന്റെയും വാടകക്കും വീട്ടുചെലവിനും പണം കണ്ടെത്തിയിരുന്നത്. ഇതോടെ സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കടംവാങ്ങിയ പണം ആവശ്യപ്പെട്ട് വിവിധ കോണുകളില്‍ നിന്നും ആളുകള്‍ ശല്യം ചെയ്തു തുടങ്ങിയതോടെ സരിന്‍ മോഹന് പിടിച്ചു നില്‍ക്കാനാവാതെ വന്നു. ഇതേ തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്തതായാണ് ബന്ധുക്കള്‍ പറയുന്നത്.

ഇളയ കുട്ടിയായ സിദ്ധാര്‍ത്ഥ് ഓട്ടിസം ബാധിതനാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ശേഷം, കുറിച്ചി ലെവല്‍ ക്രോസിനു സമീപത്തു വച്ച് കോട്ടയം ഭാഗത്തു നിന്നും തിരുവനന്തപുരത്തേയ്ക്കു പോയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റിനു മുന്നില്‍ സരിന്‍ ചാടുകയായിരുന്നുവെന്നാണ് വിവരം. ചിങ്ങവനം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.ജിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഭാര്യ:രാധു മോഹന്‍, മക്കള്‍: കാര്‍ത്തിക (ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി), സിദ്ധാര്‍ത്ഥ് (കണ്ണന്‍).

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


Lady
Premium

4 min

കൂട്ടുനിന്നവർക്ക് ജോലി തിരിച്ചുകിട്ടി, അയാളെയും തിരിച്ചെടുക്കും; എനിക്കെവിടെ നീതി?- ഐ.സി.യു.അതിജീവിത

Jun 5, 2023


img

11 min

പുലര്‍ച്ചെ വരെ റെയ്ഡ്, ഗുണ്ടകള്‍ കൂട്ടത്തോടെ കുടുങ്ങി; പക്ഷേ, വമ്പന്മാര്‍ പലരും പുറത്തുതന്നെ

Feb 6, 2023

Most Commented