മൂത്തമകള്‍ പ്രണയിച്ച് വിവാഹം കഴിച്ചു; ഭാര്യയെയും മക്കളെയും കൊന്ന് ഹോട്ടലുടമ ജീവനൊടുക്കി


പ്രതീകാത്മക ചിത്രം | Mathrubhumi

ചെന്നൈ: മൂത്തമകള്‍ പ്രണയിച്ച് വിവാഹംകഴിച്ചതിന്റെ മനോവിഷമത്തിലായിരുന്ന ഹോട്ടലുടമ ഭാര്യയെയും ഇളയ രണ്ടു പെണ്‍മക്കളെയും അമ്മിക്കല്ലില്‍ ഇടിച്ചുകൊന്നശേഷം ജീവനൊടുക്കി. നാഗപട്ടണത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. ഹോട്ടലുടമ ലക്ഷ്മണന്‍ (50), ഭാര്യ ഭുവനേശ്വരി (45) മക്കളായ വിനോദിനി (18), അക്ഷയ (15) എന്നിവരാണ് മരിച്ചത്.

ദമ്പതിമാരുടെ മൂത്തമകളായ ധനലക്ഷ്മിയുടെ പ്രണയബന്ധം വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ മൂന്നുമാസംമുമ്പ് ഒളിച്ചോടി വിവാഹം ചെയ്തിരുന്നു. ഇതിനുശേഷം ലക്ഷ്മണന്‍ കടുത്ത മനോവിഷമത്തിലായിരുന്നെന്ന് പറയപ്പെടുന്നു. മൂന്നുമാസമായി ലക്ഷ്മണന്‍ ഹോട്ടല്‍ തുറക്കാതെ വീട്ടില്‍ത്തന്നെയാണ് ഭക്ഷണശാല നടത്തിവന്നത്.

കഴിഞ്ഞ നാലുദിവസമായി വീട്ടിലും കട തുറന്നിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ഈ കുടുംബത്തെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented