കുഞ്ചിത്തണ്ണി(ഇടുക്കി): ഭാര്യയെയും മക്കളെയും സ്ഥാപനത്തിനകത്ത് പൂട്ടിയിട്ട് പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ട് തീകത്തിക്കാനുള്ള ഹോട്ടലുടമയുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. കുഞ്ചിത്തണ്ണി ടൗണിലെ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം.
കുരിശുപള്ളിക്കു സമീപമുള്ള ഹോട്ടലില്‍ സഹായത്തിനെത്തിയതായിരുന്നു ഭാര്യയും മക്കളും. മദ്യലഹരിയില്‍ വീട്ടുകാരോട് കലഹിച്ചശേഷം അവരെ അടുക്കളയില്‍ പൂട്ടിയിട്ട് പാചകവാതക സിലിന്‍ഡര്‍ തുറന്നുവിട്ടു. എല്ലാവരെയും കത്തിക്കുമെന്ന് ഭീഷണിയും മുഴക്കി.
നാട്ടുകാര്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന് ഇയാളുടെ ഭാര്യയെയും മക്കളെയും രക്ഷിച്ചു. എന്നാല്‍, പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ തീയുമായിനിന്ന ഹോട്ടലുടമ ഭീഷണി തുടര്‍ന്നു. ഈ സമയംകൊണ്ട് പാചകവാതകം വ്യാപിച്ചു. നാട്ടുകാര്‍ അകത്തുകടന്ന് ഇയാളെ കീഴ്പ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. പോലീസിനെ വിവരമറിയിച്ചെങ്കിലും എത്തിയില്ലെന്ന് ആക്ഷേപമുണ്ട്.
Content Highlights: hotel owner attempted to set fire his wife and chilldren in kunchithanny idukki
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..